രാജസ്ഥാനിൽ ബ്യൂട്ടീഷനെ കൊന്ന് 6 കഷ്ണങ്ങളാക്കി. രാജസ്ഥാനിലെ ജോധ്പൂരിലാണ് സംഭവം. അൻപതുകാരിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്.
ശരീര ഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ അനിതയുടെ സുഹൃത്ത് ഗുൽ മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
അനിതയെ കൊലപ്പെടുത്തിയ ഗുൽ മുഹമ്മദ് മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ചു. പിന്നീട് ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് വീടിന് സമീപം കുഴിച്ചിട്ടു.
അനിതയുടെ ബ്യൂട്ടിപാർലർ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള കടയിലെ ജീവനക്കാരനായിരുന്നു ഗുൽ മുഹമ്മദ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്