കോട്ടയം: ബിഷപ്പുമാർക്കും ദീപികക്കും എതിരായ അധിക്ഷേപ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് പാലാ അരമനയിലെത്തി.
നൂറാം ജന്മദിനം ആഘോഷിക്കുന്ന മാർ പള്ളിക്കാപ്പറമ്പിൽ ബിഷപ്പിനെ സന്ദർശിക്കുന്നതിനാണ് പി.സി. ജോർജ് എത്തിയത്.
സഭയിലെ നേതൃത്വത്തെ ബഹുമാനമാണ്. എന്നാൽ ബിഷപ്പുമാർ നന്ദികേട് കാണിച്ച് രാഷ്ട്രീയം കളിച്ചാൽ ഇനിയും വർത്തമാനം പറയുമെന്നും പി.സി. ജോർജ് മുന്നറിയിപ്പ് നൽകി.
രാഷ്ട്രീയം പറയാൻ വന്നതല്ലെന്നും സഭയുമായി യാതൊരു പ്രശ്നവുമില്ലെന്നും പി.സി. ജോർജ് അറിയിച്ചു.
കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ മാത്രമാണ് പറഞ്ഞത്. ഞാനും ഷോൺ ജോർജും നിയമസഭയിൽ കാണുമെന്നും പി.സി. ജോർജ് വ്യക്തമാക്കി.
ദീപിക ദിനപത്രത്തിന് എതിരെ ബിജെപി നേതാവ് ഷോൺ ജോർജ് ഇന്നും രംഗത്തെത്തി. സഭയുടെ ഹൃദയത്തിൽ ക്രിസ്തുവിന് പകരം കോൺഗ്രസാണ് ഉള്ളത്. വീക്ഷണവും ദീപികയും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. എഴുതി വിടുന്ന എല്ലാ കോപ്രായങ്ങളും സഭയുടേതല്ല എന്നും ഷോൺ ജോർജ് വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വീണ്ടും അങ്കത്തിനൊരുങ്ങി കമലാ ഹാരിസ്; 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചേക്കുമെന്ന് സൂചന
രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്