ഊരാളുങ്കലിന് ക്രമവിരുദ്ധമായി ഒന്നും നൽകിയിട്ടില്ലെന്ന്  മന്ത്രി പികെ ബഷീർ

JUNE 28, 2026, 11:58 PM

തിരുവനന്തപുരം: ഊരാളുങ്കലിനെ പിന്തുണച്ച് സർക്കാർ നിയമ സഭയിൽ. 

ഊരാളുങ്കൽ സൊസൈറ്റിക്ക് പൊതുമരാമത്ത് വകുപ്പിൻറെ  പദ്ധതികൾ നടപടിക്രമങ്ങൾ പാലിക്കാതെ നൽകിയത് ഇതുവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മന്ത്രി പി കെ ബഷീർ നിയമസഭയിൽ. 

ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചാൽ അന്വേഷണം നടത്തുമെന്നും മന്ത്രി പി കെ ബഷീർ  പറഞ്ഞു .

vachakam
vachakam
vachakam

ഊരാളുങ്കലിന്റേത് നിലവാരമുള്ള പ്രവർത്തികളാണ്,  ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല.  സൊസൈറ്റിക്ക് നൽകിയ കരാറിൻറെ  എസ്റ്റിമേറ്റ് തുക ഊരാളുങ്കലിന് വ്യത്യാസപ്പെടുത്തി നൽകിയത് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിടി ബലറാമിൻറെ  ചോദ്യത്തിന്  മറുപടി നൽകി.

നിലവാരം ഉള്ളതുകൊണ്ട്  എല്ലാവരും അവർക്ക് പിന്നാലെ പോയി. വർക്ക് ലോഡ് കൂടിയതുകൊണ്ടാണ് ഇപ്പോൾ പ്രശ്‌നമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam