മാസപ്പടിക്കേസ്;  മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കും 

SEPTEMBER 24, 2026, 9:08 PM

തിരുവനന്തപുരം: മാസപ്പടിക്കേസില്‍  മുന്‍ മന്ത്രിയും എംഎല്‍എയുമായ പി.എ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ട്. 

 സിഎംആര്‍എല്‍ മുന്‍ സിഎഫ്ഒ പി. സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് വിശദാംശങ്ങള്‍ തേടും.  കൂടുതല്‍ രേഖകള്‍ ഇഡിയോട് ആവശ്യപ്പെടും. ഇതിന് ശേഷമായിരിക്കും മുഹമ്മദ് റിയാസിന്റെയും മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മകള്‍ ടി. വീണയുടെയും മൊഴി എടുക്കുക. ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. 

അതേസമയം മുൻമുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ അന്വേഷണം നടത്താൻ രൂപീകരിച്ച പ്രത്യേക സംഘംയോഗം ചേർന്നു. ക്രൈം ബ്രാഞ്ച് എഡിജിപിയ്ക്ക് കൈമാറിയ പരാതി ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി പി. വിക്രമൻ മാസപ്പടിയിലും കുഴൽപ്പണത്തിലും അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയ ഇഡി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. ഇഡി കൈമാറിയ വസ്തുകള്‍ പരിശോധിച്ച ശേഷം അന്വേഷണ സംഘം റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്താൽ 15 ദിവസത്തിനകം കോടതിയിൽ റിപ്പോർട്ട് നൽകേണ്ടിവരും. ഇപ്പോള്‍ പ്രാഥമിക അന്വേഷണം രജിസ്റ്റർ ചെയ്യാത്തതിനാൽ എത്രനാള്‍ ആദ്യ അന്വേഷണത്തിന് എടുക്കുമെന്ന കാര്യത്തിൽ വ്യക്തയില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam