തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവേട്ട തുടർന്ന് ഓപ്പറേഷൻ തൂഫാൻ. ഇന്ന് 145 പേരാണ് അറസ്റ്റിലായത്. 137 കേസുകൾ രജിസ്റ്റർ ചെയ്തു. 25.23 ഗ്രാം എംഡിഎംഎയും 2.354 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
റെയ്ഡിൽ 91 കഞ്ചാവ് ബീഡികളും പൊലീസ് സംഘം പിടികൂടിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാനിലൂടെ സംസ്ഥാനത്ത് ഇതുവരെ ആകെ 2259 കേസുകൾ രജിസ്റ്റർ ചെയ്തു. 2440 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്ധതിയിലൂടെ ആകെ 1.375 കിലോ എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇതുവരെ 128.268 കിലോ കഞ്ചാവും 1428 കഞ്ചാവ് ബീഡികളും പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടന്ന ലഹരിവേട്ടയിൽ കിണാശ്ശേരിയിലെ സ്വാകാര്യ ലോഡ്ജിൽ നിന്ന് 196 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തിരുന്നു. കോഴിക്കോട് ഉദയം ഹോമിലെ അന്തേവാസിയായ മുഹമ്മദ് ജാവേദ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡാൻസാഫ് സംഘവും കസബ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഇന്നലെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനകളിൽ 197 പേരാണ് അറസ്റ്റിലായത്. 175 കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. 120 ഗ്രാം എംഡിഎംഎ, 2 കിലോ കഞ്ചാവ് എന്നിവയാണ് പിടികൂടിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
