ദില്ലി: രാജ്യതലസ്ഥാനത്തെ ഭീതിയിലാഴ്ത്തി വീണ്ടും കൂട്ടബലാത്സംഗം.17കാരിയെയാണ് പൊലീസുകാരാണെന്ന് ചമഞ്ഞ് 3 അംഗ സംഘം പീഡിപ്പിച്ചത്.
ഇന്നലെ രാത്രി 7.30ന് കൽക്കാജി ക്ഷേത്രം സന്ദർശിച്ച ശേഷം പെൺകുട്ടിയും ഒപ്പമുണ്ടായിരുന്ന ആൺ സുഹൃത്തും അടുത്തുള്ള പാർക്കിൽ എത്തിയപ്പോളാണ് സംഭവം നടന്നത്.ആൺ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയാണ് ബലാത്സംഗം ചെയ്തത്.
25നും 30നും ഇടയിൽ പ്രായമുള്ളവരാണ് പ്രതികൾ. പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ പ്രതിയെ കണ്ടെത്തുന്നത്. മറ്റു പ്രതികളെ കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പതിനേഴുകാരി പരാതി നൽകിയതായാണ് റിപ്പോർട്ടുകൾ.പിന്നാലെ പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും മൊഴിയെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതികൾക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
