തിരുവനന്തപുരം: മെസ്സിയെ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പിൽ മുൻകായികമന്ത്രിയെ എസ്ഐടിക്ക് മുന്നിൽ തള്ളിപ്പറഞ്ഞ് കൂടുതൽ സ്റ്റാഫംഗങ്ങൾ. ടെണ്ടറില്ലാതെ സ്പോൺസറെ വയ്ക്കരുതെന്ന മുന്നറിയിപ്പ് അവഗണിച്ചു.
ചട്ടലംഘനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അബ്ദുറഹ്മാൻ തിരുത്തിയില്ലെന്ന് അഡീഷണൽ പിഎസ് ആയിരുന്ന ജിആർ രമേശ് മൊഴി നൽകി.
തന്നിഷ്ടപ്രകാരം വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചെന്നും മൊഴിയിൽ പറയുന്നു. എസ്ഐടിയുടെ ചോദ്യം ചെയ്യയിലാണ് മൊഴി നൽകിയത്.
എയ്ഡഡ് കോളേജ് അധ്യാപികയുടെ സേവനത്തിന് എതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മന്ത്രി ചെവികൊണ്ടില്ല. മന്ത്രിയുടെ സുഹൃത്ത് എന്ന നിലയിൽ മെയിലുകൾ കൈകാര്യം ചെയ്യാൻ അനുവദിച്ചു.
മന്ത്രിയുടെ സ്വന്തം ഇഷ്ടം പോലെ വകുപ്പിലെ കാര്യങ്ങൾ തീരുമാനിച്ചുവെന്നും മൊഴിയിലുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
