ഫോമാ അന്തർദേശീയ കൺവെൻഷന് ഇനി ആറു നാൾ മാത്രം; വി.ടി. ബൽറാം എം.എൽ.എയും മുൻമന്ത്രി കെ.കെ. ശൈലജയും വിശിഷ്ടാതിഥികൾ; വെള്ളിയാഴ്ച ഓണസദ്യ

JULY 24, 2026, 11:07 AM

ഹൂസ്റ്റൺ: അമേരിക്കൻ മലയാളി സംഘടനകളുടെ ദേശീയ ഫെഡറേഷനായ ഫോമാ സംഘടിപ്പിക്കുന്ന 2026ലെ ദേശീയ കൺവെൻഷൻ ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ ടെക്‌സാസിലെ ഹൂസ്റ്റണിൽ നടക്കും. അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളി കുടുംബങ്ങളെ ഒരുമിപ്പിക്കുന്ന നാല് ദിവസത്തെ മഹാസമ്മേളനത്തിനായി വിപുലമായ ഒരുക്കങ്ങളാണ് സംഘാടകർ പൂർത്തിയാക്കുന്നത്.

തൃത്താല എം.എൽ.എ വി.ടി. ബൽറാമും കേരളത്തിന്റെ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറും  വിശിഷ്ടാതിഥികളായി കൺവെൻഷനിൽ മുഴുവൻ സമയവും പങ്കെടുക്കും.


vachakam
vachakam
vachakam

അമേരിക്കയിലെ ഈ വർഷത്തെ ആദ്യ ഓണസദ്യ ഒരുക്കുന്നതിലൂടെ ഫോമാ കൺവെൻഷൻ ശ്രദ്ധേയമാകുകയാണ്. 23 വിഭവങ്ങളും 3 തരം പായസം കൂട്ടി വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യ ജൂലൈ 31ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുക്കും.

സാംസ്‌കാരിക പരിപാടികൾ, ജനറൽ ബോഡി യോഗം, കുടുംബസംഗമം, മെഡിക്കൽ ഫെയർ, വനിതായുവജന സമ്മേളനങ്ങൾ, ബിസിനസ് മീറ്റ്, സാഹിത്യസമ്മേളനം, ഫോമാ ക്രോസ് ഫയർ ടോക്ക് ഷോ, ലീഡർഷിപ്പ് മീറ്റ്, കായിക മത്സരങ്ങൾ, ഫാഷൻ ഷോ, സംഗീതനൃത്ത പരിപാടികൾ, മിസ്റ്റർ ഫോമാ, മിസ് ഫോമാ മത്സരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കൺവെൻഷനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ജൂലൈ 30ന് വ്യാഴാഴ്ച രജിസ്‌ട്രേഷനും സ്വീകരണ ചടങ്ങുകളും ആരംഭിക്കും. വൈകിട്ട് 5 മണിക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ ചെണ്ടമേളം, ഫോമാ ദേശീയ നേതൃത്വത്തിന്റെ ഘോഷയാത്ര, വിവിധ റീജിയനുകളുടെയും അംഗസംഘടനകളുടെയും പ്രതിനിധികളുടെ പരേഡ്, സാംസ്‌കാരിക സംഘങ്ങളുടെ അണിനിരത്തൽ എന്നിവ ഉണ്ടായിരിക്കും. തുടർന്ന് പ്രധാന ഹാളിൽ ചെണ്ടമേളവും മെഗാ തിരുവാതിരയും അരങ്ങേറും.

vachakam
vachakam
vachakam

ജൂലൈ 31ന് രാവിലെ നാഷണൽ കമ്മിറ്റി യോഗവും തിരഞ്ഞെടുപ്പും നടക്കും. അന്നേദിവസം നടക്കുന്ന ചീട്ടുകളി മത്സരവും കൺവെൻഷനിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ പേർക്ക് കൺവെൻഷനിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കുന്നതിനായി നാഷണൽ കമ്മിറ്റി ഡേ പാസുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഡേ പാസ് - 100 ഡോളർ, വെള്ളിയാഴ്ച ഡേ പാസ് - 100 ഡോളർ, ശനിയാഴ്ച ഡേ പാസ് - 150 ഡോളർ, സ്റ്റാൻഡേർഡ് വീക്കൻഡ് പാസ് (മൂന്ന് ദിവസം) - 300 ഡോളർ, വി.ഐ.പി. വീക്കൻഡ് പാസ് (മൂന്ന് ദിവസം) - 500 ഡോളർ, ഡേ പാസ് വാങ്ങുന്നവർക്ക് Zelle വഴി പണമടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. Zelle നമ്പർ: 713-291-9721.

vachakam
vachakam
vachakam

വിവിധ സെമിനാറുകൾ, പാനൽ ചർച്ചകൾ, സാമൂഹികസാംസ്‌കാരിക പരിപാടികൾ, പ്രമുഖ നേതാക്കളെയും മാധ്യമപ്രവർത്തകരെയും പങ്കെടുപ്പിച്ചുള്ള ടോക്ക് ഷോകൾ, കലാപരിപാടികൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായി പ്രത്യേക മത്സരങ്ങൾ എന്നിവയും കൺവെൻഷന്റെ ഭാഗമായി നടക്കും. ജൂലൈ 31നും ഓഗസ്റ്റ് 1നും പ്രധാന സമ്മേളനങ്ങളും ആഘോഷപരിപാടികളും അരങ്ങേറും.

ഹൂസ്റ്റണിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ നാസാ സ്‌പേസ് സെന്റർ, ഗാൽവെസ്റ്റൺ, സാൻ ആന്റോണിയോ എന്നിവിടങ്ങളിലേക്കുള്ള പ്രത്യേക ടൂർ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം പങ്കെടുക്കുന്നവർക്ക് വിനോദവും വിജ്ഞാനവും ഒരുപോലെ പകരുന്ന അനുഭവമാകുന്ന തരത്തിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

കൺവെൻഷന്റെ വിജയത്തിനായി സ്വീകരണം, രജിസ്‌ട്രേഷൻ, ആതിഥേയത്വം, സാംസ്‌കാരിക പരിപാടികൾ, സ്‌പോൺസർഷിപ്പ്, മീഡിയ, ഭക്ഷണ ക്രമീകരണം, സുരക്ഷ, യുവജനവനിതാ പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ പ്രത്യേക കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നതായി സംഘാടകർ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ പി. ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ദേശീയ കമ്മിറ്റിയും ഹൂസ്റ്റൺ കൺവെൻഷൻ സംഘാടക സമിതിയും ഒരുക്കങ്ങൾ ദിവസേന വിലയിരുത്തിവരികയാണ്. അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മലയാളി കുടുംബങ്ങളെ കൺവെൻഷനിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നതായും അവർ അറിയിച്ചു.

ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, കൺവെൻഷൻ ചെയർമാൻ സുബിൻ കുമാരൻ, ജനറൽ കൺവീനർ ജിജു കുളങ്ങര, ഷാജി എഡ്‌വേർഡ്, സതേൺ റീജിയൻ വൈസ് പ്രസിഡന്റ് ബിജു ലോസൺ, റീജിയൻ ചെയർമാൻ വർഗീസ് രാജേഷ് മാത്യു, നാഷണൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ, മറ്റ് ദേശീയ റീജിയൻ ഭാരവാഹികളും കൺവെൻഷൻ നേതാക്കളും സംഘടനാ നേതാക്കളുമായ സൈമൺ വളാച്ചേരിൽ, ജോയ് എൻ. ശാമുവേൽ, തോമസ് ഒലിയാംകുന്നേൽ, റോയ് മാത്യു, സാം ജോസഫ്, അനിൽ ആറന്മുള, ഡോ. റെയ്‌ന റോക്ക്, പൊടിയാമ്മ പിള്ള, ആൻസി ശാമുവേൽ, എസ്. കെ. ചെറിയാൻ, മിഖായേൽ ജോയ് (മിക്കി), തോമസ് ജോർജ് (സഞ്ജു), സാജൻ ജോൺ, ജോൺ ഉമ്മൻ (പ്രസാദ്), ക്രിസ്റ്റഫർ ജോർജ്, ശശി പിള്ള, ഡെന്നിസ് മാത്യു, ഇന്നസെന്റ് എന്നിവർ ഉൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ദിവസേന അവലോകന യോഗങ്ങൾ നടത്തിവരികയാണ്.

അടുത്ത പൊതു അവലോകന യോഗം ജൂലൈ 26ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അപ്നാ ബസാർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

അമേരിക്കൻ മലയാളി സമൂഹത്തിന്റെ ഐക്യവും പാരമ്പര്യവും പുതുതലമുറയിലേക്ക് കൈമാറുന്നതിനും കുടുംബബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഫോമാ ദേശീയ കൺവെൻഷൻ മികച്ച വേദിയാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിരവധി പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്മാരും വിശിഷ്ടാതിഥികളും ചടങ്ങുകളിൽ പങ്കെടുക്കുമെന്നും അവർ അറിയിച്ചു.

ജീമോൻ റാന്നി, (കൺവെൻഷൻ മീഡിയ കോ-ചെയർ)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam