കടുത്തുരുത്തി: യുവതി വീട്ടില്‍ പ്രസവിച്ച നവജാത ശിശു മരിച്ചു. യുവതിയെ രക്തം വാര്‍ന്ന് അവശനിലയില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ കാണാതായതിനെത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വീട്ടിലെത്തി പരിശോധിക്കുകയായിരുന്നു. തുണിയില്‍ പൊതിഞ്ഞുവച്ച നിലയില്‍ നവജാത ശിശുവിനെ കണ്ടെത്തിയെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.
കടുത്തുരുത്തി വെള്ളാശേരി തത്തപ്പള്ളി ആലുമ്മേല്‍ അനീഷിന്റെ ഭാര്യ കാര്‍ത്തിക (36)യാണ് വീട്ടില്‍ പ്രസവിച്ചത്. ഇന്നലെ പകല്‍ മൂന്നിനായിരുന്നു സംഭവം. ഇവര്‍ക്ക് നാല് മക്കളുണ്ട്. രണ്ട് വയസുള്ള കുഞ്ഞ് പ്രസവ സമയത്ത് കാര്‍ത്തികയുടെ കൂടെയുണ്ടായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് രക്തം പറ്റിപ്പിടിച്ചിരിക്കുന്നതു കണ്ട് അനീഷിന്റെ മാതാപിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ കാര്‍ത്തികയെ കണ്ടെത്തിയത്. തുടര്‍ന്ന് മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നവജാതശിശുവിനെ തുണിയില്‍ പൊതിഞ്ഞ് മേശയ്ക്കു മുകളില്‍ വച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ പ്രസവിക്കാനിടയായ സാഹചര്യം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
കടുത്തുരുത്തി എസ്എച്ച്ഒ ഡി. രാജേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിലെത്തി അനീഷിന്റെ മൊഴിയെടുത്തു. കാര്‍ത്തിക ഗര്‍ഭിണിയാണെന്ന കാര്യം മറച്ചുവയ്ക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചിരുന്നതായി അയല്‍വാസികള്‍ മൊഴി നല്കി. കാര്‍ത്തികയെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നവജാത ശിശുവിന്റെ മൃതദേഹം മുട്ടുചിറ എച്ച്ജിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പ്രവാസി കഥ കവിത പുരസ്കാരം ഏപ്രിൽ 30 വരെ അപേക്ഷിക്കാം
'ഇറാന്റേത് യു.എസിനെ ബ്ലാക്ക്മെയില്‍ ചെയ്യാനുള്ള തന്ത്രം'; ഹോര്‍മുസ് അടയ്ക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്ന് ട്രംപ്
അമേരിക്കയിൽ ഇന്ധനവില കുതിക്കുന്നു: മിഡ്ടേം തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് കടുത്ത തിരിച്ചടി നേരിടുമെന്ന്
ശത്രുരാജ്യങ്ങളെ സഹായിക്കുന്നവർക്ക് കുരുക്ക് മുറുക്കി അമേരിക്ക; കുടുംബാംഗങ്ങൾക്കും വിസ നിയന്ത്രണം ഏർപ്പെടുത്തി ട്രംപ്