യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവും ബോർഡ് ഓഫ് പീസും മുൻപോട്ടു വെച്ച ഗാസ സമാധാന ബ്രൂപ്രിന്റിലെ വ്യവസ്ഥകൾ പരസ്യമായി തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിലും ഹമാസിനെ ആയുധമണിയിപ്പിക്കുന്നതിലുമാണ് ഇസ്രായേൽ കടുത്ത വിയോജിപ്പ് പരസ്യമാക്കിയത്.
ഹമാസ് പൂർണ്ണമായി ആയുധങ്ങൾ വെച്ചു കീഴടങ്ങുന്നതുവരെ തങ്ങളുടെ നിലവിലെ സ്ഥാനങ്ങളിൽ നിന്ന് ഒരടി പോലും പിന്നോട്ട് പോകില്ലെന്ന് നെതന്യാഹു വ്യക്തമാക്കി. യുഎസ് ഭരണകൂടം തയ്യാറാക്കിയ കരട് നിർദ്ദേശം ഇസ്രായേലിന്റെ അംഗീകാരമില്ലാതെ തയ്യാറാക്കിയതാണെന്നും അതിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് തിരികെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
ഗാസയിൽ നിന്നും സേനാ പിന്മാറ്റത്തിന് ഇസ്രായേൽ സന്നദ്ധമാണെന്നും സമാധാന കരാർ വലിയ വിജയമാണെന്നുമുള്ള അമേരിക്കൻ വൃത്തങ്ങളുടെ വാദങ്ങളെ പൂർണ്ണമായി നിഷേധിക്കുന്നതാണ് നെതന്യാഹുവിന്റെ പുതിയ പ്രസ്താവന. രാജ്യത്തിന്റെ സുരക്ഷാ താൽപ്പര്യങ്ങളിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വിഡിയോ സന്ദേശത്തിലൂടെ നെതന്യാഹു വ്യക്തമാക്കി.
ഹമാസിനെ ആയുധമണിയിക്കാനും ഗാസയെ സൈനികമുക്തമാക്കാനും തങ്ങളുടെ പദ്ധതിക്ക് കഴിയുമെന്ന് പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ സംഘവും വിശ്വസിക്കുന്നു. എന്നാൽ അത് ഇസ്രായേൽ അംഗീകരിച്ച നിർദ്ദേശമല്ലെന്നും ഇസ്രായേൽ തങ്ങളുടെ കർശനമായ ഉപാധികൾ ഇതിനകം തന്നെ യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.
ഗാസയിലെ സൈനിക നടപടികൾ തുടരാനും പൗരന്മാരുടെയും അതിർത്തിയുടെയും സുരക്ഷ ഉറപ്പാക്കാൻ എന്തും ചെയ്യാനും സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഉന്നത അമേരിക്കൻ പ്രതിനിധികൾ മധ്യപൂർവദേശത്ത് ചർച്ചകൾ തുടരുന്നതിനിടെയാണ് ഇസ്രായേലിന്റെ ഈ കടുത്ത നിലപാട് പുറത്തുവന്നിരിക്കുന്നത്.
അതേസമയം ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും തടവുകാരെ മോചിപ്പിക്കാനുമുള്ള ട്രംപിന്റെ 20 ഇന സമാധാന പദ്ധതിക്ക് മേൽ കടുത്ത അനിശ്ചിതത്വമാണ് നെതന്യാഹുവിന്റെ നിലപാടോടെ നിഴലിക്കുന്നത്. അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുമ്പോഴും ഗാസയിലെ നിലവിലെ സൈനിക താവളങ്ങൾ ശക്തമായി നിലനിർത്താനാണ് ഇസ്രായേലിന്റെ നീക്കം.
English Summary: Israeli Prime Minister Benjamin Netanyahu has publicly rejected the draft proposal submitted by US President Donald Trump administration and the Board of Peace regarding Gazas peace and Hamas disarmament. Netanyahu stated that Israel will not withdraw its forces from current lines until Hamas is completely disarmed, directly contradicting earlier US claims of an agreed framework.
Tags: Malayalam News, News Malayalam, Latest Malayalam News, Vachakam News, USA News, World News Malayalam, Benjamin Netanyahu, Donald Trump, Gaza Peace Plan, Israel Hamas War, Israel News Malayalam
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
