പാലക്കാട്: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്തായ ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.യുവ അഭിഭാഷകയുടെ ലൈംഗിക പീഡന പരാതി ഗൗരവതരമെന്നാണ് നേത്യത്വം വിലയിരുത്തുന്നത്.
പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് പീഡന ശ്രമം നടന്നതെന്നാണ് വിവരം. പരാതികൾ പരിശോധിച്ച് കർശന നടപടിയെടുക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. ഇ എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ പാർട്ടി നടപടികളുണ്ടാകുമെന്നാണ് വിവരം. പ്രത്യേക കമ്മീഷനെ വെച്ചാകും അന്വേഷിക്കുക. സംഘടനാപരമായി ഉയർന്ന പരാതികളും കമ്മീഷൻ അന്വേഷിക്കും. അടുത്ത സംസ്ഥാന കമ്മിറ്റിയിൽ കമ്മീഷനെ നിശ്ചയിച്ചേക്കും. പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി യുവതിയെ അപമാനിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പാർട്ടിക്ക് നൽകിയിട്ടുണ്ട്.
അതേസമയം, ഇ എൻ സുരേഷ് ബാബുവിനെ മാറ്റിയത് പാർട്ടി നടപടിയാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ് പറഞ്ഞു. 'പാർട്ടിയുടെ പ്രവർത്തനങ്ങൾ നവീകരിക്കണമെന്നതായിരുന്നു കേന്ദ്രകമ്മിറ്റിയിടെ ആവശ്യം.
പാർട്ടിപ്രവർത്തനങ്ങളെ കാലോചിതമാക്കാനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കാലത്തിനനുസരിച്ചുള്ള നവീകരണം വേണം. തെറ്റ് തിരുത്തലെന്നാകും മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നതെങ്കിൽ ഞങ്ങൾക്കത് കാലത്തിനനുസരിച്ചുള്ള നവീകരണമാണ്. മാറിയ സമൂഹത്തിൽ മാറ്റത്തിനനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കേണ്ടത്. പാർട്ടി നവീകരണത്തിന്‌റെ ഭാഗമായാണ് സെക്രട്ടറിയുടെ മാറ്റം', എൻ എൻ കൃഷ്ണദാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
