മെസ്സിയുടെ പേരിലെ തട്ടിപ്പ്; യു. ഷറഫിലയെയും എസ്‌ഐടി പ്രതി ചേര്‍ത്തേക്കുമെന്ന് വിവരം.

OCTOBER 5, 2026, 12:31 AM

തിരുവനന്തപുരം: മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് യു. ഷറഫിലയെയും എസ്‌ഐടി പ്രതി ചേര്‍ത്തേക്കുമെന്ന് വിവരം.

നിലവില്‍ എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി വിശദമായി പരിശോധിച്ചുവരികയാണ്. മുന്‍ കായികമന്ത്രി വി. അബ്ദുറഹിമാന്റെ പേഴ്‌സണ്‍ സ്റ്റാഫ് അംഗം സത്യപാലിന് എതിരെയും അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.

സ്‌പോണ്‍സര്‍ക്ക് വേണ്ടിയുള്ള പല ആശയവിനിമയവും നടത്തിയിരിക്കുന്നത് സത്യപാലാണെന്നാണ് വിവരം. വി. അബ്ദുറഹിമാനെയും കേസിൽ പ്രതി ചേർത്തേക്കും. ഇതിനിടെയാണ് ഷറഫലിയുടെ പേരും ചേർത്തിരിക്കുന്നത്. 

vachakam
vachakam
vachakam

 ഷറഫലി സാക്ഷിയായി കരാറില്‍ ഒപ്പിട്ടത് ഗുരുതരമായ വീഴ്ചയാണെന്നാണ് എസ്‌ഐടി കണ്ടെത്തിയിരിക്കുന്നത്.   സര്‍ക്കാരിന്റെ അനുമതി ലഭിക്കുന്നതിന് നാല് ദിവസം മുമ്പാണ് സ്‌പോണ്‍സര്‍ കരാറില്‍ ഒപ്പുവെച്ചത്. ഇതില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എന്ന നിലയിലാണ് ഷറഫലി ഒപ്പിട്ടിരിക്കുന്നത്. 

 സര്‍ക്കാര്‍ അനുമതിയില്ലാതെ സര്‍ക്കാരിന്റെ ഭാഗമായ ഒരാള്‍ എങ്ങനെയാണ് ഈ കരാറില്‍ ഒപ്പുവെച്ചതെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടിയുടെ പുതിയ നീക്കം.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam