ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടു: ആരോപണവുമായി പി സി തോമസ്

OCTOBER 4, 2026, 8:52 PM

തിരുവനന്തപുരം: 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണിക്ക് വേണ്ടി ഗ്യാനേഷ് കുമാർ ഇടപെട്ടുവെന്ന ആരോപണവുമായി പി സി തോമസ്. 

മൂവാറ്റുപുഴയിൽ ജോസ് കെ മാണിയുടെ അപരന്റെ പത്രിക കാരണങ്ങളില്ലാതെ തള്ളിയെന്നും കെ എം മാണിയുടെ നിർദ്ദേശപ്രകാരം ആയിരിക്കാം ജില്ലാ കലക്ടർ ആയിരുന്ന ഗ്യാനേഷ് കുമാർ ഇടപെട്ടതെന്നുമാണ് പി സി തോമസിന്റെ ആരോപണം. ഒപ്പ് വ്യത്യാസമുണ്ടെന്നായിരുന്നു അന്ന് ഗ്യാനേഷ് കുമാറിന്റെ വിശദീകരണം. 

ജോസ് കെ മാണിയുടെ വോട്ട് വിഭജിക്കാൻ വേണ്ടിയാണ് അപരനെ നിർത്തിയതെന്നും ഈ വിഷയത്തിൽ അന്വേഷണം വേണെന്നും പി സി തോമസ് ആവശ്യപ്പെട്ടു. കെ എം മാണിയുടെ നിർദ്ദേശപ്രകാരം ആയിരിക്കാം ജില്ലാ കലക്ടർ ആയിരുന്ന ഗ്യാനേഷ് കുമാർ ഇടപെട്ടതെന്നും ഈ വിഷയത്തിൽ അന്വേഷണം വേണെന്നും പി സി തോമസ് പ്രതികരിച്ചു.

vachakam
vachakam
vachakam

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനത്ത് ഇരിക്കാൻ ​ഗ്യാനേഷ് കുമാറിന് യോ​ഗ്യതയില്ലെന്നും അടിയന്തരമായി സ്ഥാനത്തുനിന്ന് മാറ്റിക്കൊണ്ടുള്ള അന്വേഷണം വേണമെന്നും കോൺ​ഗ്രസ് നേതാവ് മലയിൻകീഴ് വേണു​ഗോപാലും പറഞ്ഞു. കെഎസ്ടിപി അഴിമതിയിൽ ​2006ൽ അന്വേഷണം നടന്നെങ്കിലും പിന്നീട് മുന്നോട്ടു പോയില്ല. ഗ്യാനേഷ് കുമാറിൽ നിന്ന് മൊഴി ഉൾപ്പെടെ രേഖപ്പെടുത്തി അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മലയിൻകീഴ് വേണു​ഗോപാൽ പറഞ്ഞു.

കോൺ​ഗ്രസ് നേതാവ് മലയിൻകീഴ് വേണു​ഗോപാലിൻ്റെ പരാതിയിലാണ് ​ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണത്തിന് ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഇടപെടലുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് പരാതിയെന്നും ആത്മഹത്യ ചെയ്ത മലേഷ്യൻ പൗരൻ ലീയുടെ കുടുംബവുമായി ബന്ധപ്പെടുമെന്നും മലയിൻകീഴ് വേണു​ഗോപാൽ പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam