തിരുവനന്തപുരം: വാഹനാപകടങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ കണ്ടെത്താനും തുടർ അപകടങ്ങൾ ഒഴിവാക്കാനുള്ള നിർദേശങ്ങൾക്കുമായി സംസ്ഥാനത്ത് പോസ്റ്റ് ആക്സിഡൻ്റ് ഇൻവസ്റ്റിഗേഷൻ ടീം രൂപികരിച്ച് എംവിഡി.
പോസ്റ്റ് ക്രാഷ് റോഡ് ആക്സിഡൻ്റ് അനാലിസിസ് മാർഗ്ഗരേഖയും എംവിഡി പുറത്തിറക്കി. അപകടം നടന്ന് 48 മണിക്കൂറിനുള്ളിൽ ജില്ലാ ടീമുകൾ സ്ഥലപരിശോധന നടത്തണമെന്നും അപകട സ്ഥലത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിശകലനം 15 ദിവസത്തിനകം പൂർത്തിയാക്കണമെന്നും എംവിഡി പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പറയുന്നു.
വാഹനാപകടങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് ഇതിൻ്റെ ലക്ഷ്യം. എല്ലാ ജില്ലകളിലും പ്രത്യേക സംഘമുണ്ടാകും. എൻഫോഴ്സ്മെൻ്റ് ആർടിഒ ആയിരിക്കും പോസ്റ്റ്-ക്രാഷ് ആക്സിഡൻ്റ് അനാലിസിസ് ടീമിൻ്റെ ലീഡർ. ഐഐടി പരിശീലനം ലഭിച്ച എംവിഡി ഉദ്യോഗസ്ഥർ, പൊലീസ്, പിഡബ്ല്യുഡി, നാറ്റ്പാക് പ്രതിനിധികൾ എന്നിവർ ജില്ലാ ടീമിൽ അംഗങ്ങളാകും.
രണ്ടോ അതിലധികമോ മരണമുണ്ടാകുന്ന അപകടങ്ങളിലാണ് പ്രധാനമായും അന്വേഷണം ഉണ്ടാകുന്നത്.
പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരടങ്ങുന്ന ജില്ലാ ടീമുകൾ ഓരോ മാസവും ചുരുങ്ങിയത് ഒരു പ്രധാന അപകടമെങ്കിലും നിർബന്ധമായും വിശകലനം ചെയ്യണമെന്നും അപകട വിശകലന റിപ്പോർട്ടുകൾ അടുത്ത മാസം പത്താം തീയതിക്കുള്ളിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിക്കണമെന്നും മാർഗ്ഗരേഖയിൽ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
