തിരുവനന്തപുരം: എംവിഡി ഓഫീസുകളിൽ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കണമെന്ന് നിർദ്ദേശം.
ഓഫീസുകൾ ഉച്ചതിരിഞ്ഞ് അടച്ചിടുന്നുവെന്ന പരാതിയെ തുടർന്നാണ് പുതിയ നിർദ്ദേശം. മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.
എല്ലാ ഓഫീസുകളും രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പ്രവർത്തന സജ്ജമായിരിക്കണമെന്നാണ് സർക്കാർ നിർദേശം. ഓഫീസ് ഫോണുകൾ രാവിലെ 10 മുതൽ 5 വരെ നിർബന്ധമായും പ്രവർത്തിക്കണമെന്നും നിർദേശമുണ്ട്.
ഉച്ചയ്ക്ക് ശേഷം ജനങ്ങളെ കയറ്റാത്ത ഓഫീസുകൾക്കെതിരെ കർശന നടപടിയെടുക്കാനാണ് സർക്കാരിന്റെ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
