85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തില്‍ നിന്നും മോചിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

OCTOBER 22, 2024, 8:06 AM

ന്യൂഡല്‍ഹി: 85 ഇന്ത്യൻ പൗരന്മാരെ റഷ്യൻ സൈന്യത്തില്‍ നിന്ന് ഇതുവരെ മോചിപ്പിച്ചുവെന്നും 20 പേരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി.

റഷ്യൻ നഗരമായ കസാനില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനോട് ഇന്ത്യക്കാരുടെ വിടുതല്‍ വിഷയം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നേരത്തെ, ജൂലൈയില്‍ മോസ്‌കോയില്‍ പുടിനുമായി നടത്തിയ ചർച്ചയില്‍ റഷ്യൻ സൈന്യത്തില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി മോദി ശക്തമായി ഉന്നയിച്ചിരുന്നു. ബ്രിക്‌സ് ഉച്ചകോടിക്കാ‍യി ചൊവ്വാഴ്ച രാവിലെ പ്രധാനമന്ത്രി കസാനിലേക്ക് പോകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam