തിരുവനന്തപുരം: പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച എംബിബിഎസ് വിദ്യാർഥി പിടിയിൽ. കേസിൽ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. വയനാട് കാക്കവയൽ സ്വദേശിയാണ് പ്രതി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർഥി ഏബലാണ് പൊലീസിന്റെ പിടിയിലായത്. പതിമൂന്നോളം സീനിയർ വിദ്യാർഥികളുടെ ചിത്രങ്ങളാണ് ഏബൽ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്.
പതിനേഴോളം പെൺകുട്ടികളുടെ ചിത്രം പ്രതി സോഷ്യൽ മീഡിയയിൽ നിന്നും എടുക്കുകയും അത് മോർഫ് ചെയ്ത് അശ്ലീല സൈറ്റുകൾ വഴി പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് വിദ്യാർഥികളുടെ പരാതി.
കഴിഞ്ഞ ദിവസമാണ് വിദ്യാർഥികളുടെ മോർഫ് ചെയ്ത ചില ദൃശ്യങ്ങൾ മറ്റുള്ള വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് കൂടുതൽ പെൺകുട്ടികളുടെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയത്.
പരാതിയുമായി പെൺകുട്ടികൾ മെഡിക്കൽ കൊളേജ് പൊലീസിനെ സമീപിച്ചെങ്കിലും നിസാര വകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്നാണ് വിദ്യാർഥികളുടെ ആരോപണം. കൂടുതൽ പരാതി ലഭിച്ചിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന കാരണത്താൽ വിദ്യാർഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
