കൊച്ചി: ചെല്ലാനം ഫിഷിങ് ഹാർബറിൽ വൻ തീപ്പിടിത്തം.ഹാർബറിനോട് ചേർന്നുള്ള പ്രദേശത്തെ കരിയിലകൾക്കാണ് തീപ്പിടിച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.ഹാർബറിനോട് ചേർന്നുള്ള സ്ഥലത്തെ ഉണങ്ങിയ മരത്തിന്റെ ഇലകൾക്ക് ആരോ തീയിട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.തുടർന്ന് തീ പടർന്ന് പിടിക്കുകയും സമീപത്തുള്ള ചെറു വഞ്ചികളിലേക്കും കടകളിലേക്കും തീ പടർന്നുപിടിക്കുകയായിരുന്നു.അപകടത്തിൽ ആളപായമില്ല.
അരൂരിൽനിന്നും മട്ടാഞ്ചേരിയിൽനിന്നുമുള്ള ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
