വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു

AUGUST 27, 2026, 8:09 PM

ശ്രീകൃഷ്ണപുരം: പാലക്കാട് ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം പുഞ്ചപ്പാടത്ത് വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം നടന്നത്.

കോതകുർശ്ശി സ്വദേശി പ്രവീൺകുമാർ (27) ആണ് ദാരുണമായി മരണപ്പെട്ടത്. നാട്ടിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായുള്ള വടംവലി മത്സരത്തിൽ പ്രവീൺകുമാർ പങ്കെടുത്തിരുന്നു.

മത്സരത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹം പാടത്ത് മാറിയിരുന്നു. ഉടൻ തന്നെ കുഴഞ്ഞുവീഴുകയായിരുന്നു.

vachakam
vachakam
vachakam

ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ചേർന്ന് പ്രവീൺകുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. .

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam