മലയാളി സന്യാസിനി സംഗമം ഷിക്കാഗോയിൽ: ഒരുക്കങ്ങൾ പൂർത്തിയാകുന്നു

MARCH 22, 2026, 10:00 AM

ഷിക്കാഗോ: സെന്തോമസ് സിറോമലബാർ രൂപതാ സ്ഥാപനത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തിന്റെയും അഭിവന്ദ്യ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലിയുടെയും ഭാഗമായി ഷിക്കാഗോയിൽ സംഘടിപ്പിക്കുന്ന മലയാളി സിസ്റ്റേഴ്‌സിന്റെ സംഗമത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തി.

അമേരിക്കയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ മലയാളി സിസ്റ്റേഴ്‌സിന്റെയും ഈ സംഗമം ഷിക്കാഗോ ബെൻസെൻവില്ല സേക്രഡ് ഹേർട്ട് ക്‌നാനായ കത്തോലിക്ക ദേവാലയത്തിൽ വച്ച് 2026 ഏപ്രിൽ 17, 18 (വെള്ളി, ശനി) തീയതികളിലാണ് നടക്കുക.

ഷിക്കാഗോയിലെ സിറോ മലബാർ കത്തീഡ്രൽ ഇടവകയുടെയും, സേക്രഡ് ഹാർട്ട് , സെന്റ് മേരീസ് ക്‌നാനായ ഇടവകകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ഈ സംഗമത്തിന്റെ ഒരുക്കങ്ങൾ മാർച്ച് 19ന് ബെൻസൻവിൽ ദേവാലയത്തിൽ നടന്ന സ്വാഗതസംഘം വിലയിരുത്തി.

vachakam
vachakam
vachakam


വികാരി ജനറാൾമാർ ആയ ഫാദർ തോമസ് മുളവനാൽ, ഫാദർ ജോൺ മേലേപ്പുറത്ത്, വികാരി ജനറാളും കത്തീഡ്രൽ പള്ളി വികാരിയുമായ ഫാദർ തോമസ് കടുകപ്പള്ളിൽ, രൂപതാ ചാൻസലർ ഫാ. ജോൺസൺ കോവൂർപുത്തൻപുരയിൽ, ബെൻസെൻവില്ല സേക്രഡ് ഹാർട്ട് പള്ളി വികാരി ഫാ. അബ്രഹാം കളരിക്കൽ, മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് വികാരി ഫാ. സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തൻപുരയിൽ, ജനറൽ കോർഡിനേറ്റർ ടോണി പുല്ലാപ്പള്ളി എന്നിവരും വിവിധ കമ്മറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സിസ്റ്റേഴ്‌സിൽ നിന്നും വലിയ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ സംഗമത്തിൽ ഇതുവരെ ഏകദേശം 225 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് വികാരി ജനറൽ ഫാ. തോമസ് മുളവനാൽ അറിയിച്ചു.

vachakam
vachakam
vachakam

ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം വൈകുന്നേരം അഞ്ചുമണിക്കുള്ള സമൂഹബലിയോടെ ഔപചാരികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടർന്ന് വിശിഷ്ട അതിഥികളുടെ മഹനീയ സാന്നിധ്യത്തിൽ പൊതുസമ്മേളനം നടക്കും.


പതിനെട്ടാം തീയതി ശനിയാഴ്ച ഉച്ചയോടെ സമ്മേളനം അവസാനിക്കും. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന സമൂഹബലിയിലും പൊതുസമ്മേളനത്തിലും തുടർന്നുള്ള കലാപരിപാടിയിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്.

vachakam
vachakam
vachakam

ഇനിയും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത മലയാളികളായ സമർപ്പിത സന്യാസിനി സമൂഹാംഗങ്ങൾ രജിസ്റ്റർ ചെയ്ത് ഈ സംഗമത്തിൽ പങ്കാളികൾ ആകണമെന്ന് സംഘാടക സമിതി സ്‌നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. റെജിസ്‌ട്രേഷന് ജയിംസ് മന്നാകുളം (312-622-3326), സി. ലിസ്സാ (281-919-9583) എന്നിവരെ ബന്ധപ്പെടുക.

റോയി ചേലമലയിൽ



വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam