തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലേക്ക് കൊണ്ടുവന്ന പ്രതി പൊലീസിനെ വെട്ടിച്ച് കടന്നിട്ട് രണ്ട് ദിവസമായി. സമീപമുള്ള സെൻട്രൽ ജയിൽ കോംപൗണ്ടിലടക്കം രണ്ട് ദിവസമായി പരിശോധന നടത്തിയിട്ടും പൊലീസിന് ഇയാളെ പിടികൂടാനായില്ല.
പ്രതിക്കായി തെരച്ചിൽ തുടരുകയാണെന്ന് പൂജപ്പുര പൊലീസ് അറിയിച്ചു. കരമന- നേമം പരിധിയിലെ മോഷണക്കുറ്റത്തെ തുടർന്ന് കോടതിയിൽ ഹാജരാക്കുന്നതിനായി എറണാകുളത്തെ ജൂവനൈൽ ജയിലിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാനക്കാരനെ ഞായറാഴ്ച രാത്രിയോടെയാണ് പൂജപ്പുരയിലെത്തിച്ചത്.
എന്നാൽ ജയിലിലേക്ക് കയറ്റുന്നതിനിടെ ഇയാൾ പൊലീസിൻറെ കണ്ണ് വെട്ടിച്ച് മുങ്ങുകയായിരുന്നു.
നീറമൺകര ശിവക്ഷേത്രത്തിൽ അതിക്രമിച്ചു കയറി കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്ന കേസിലെ പ്രതിയാണ് ആസാം സ്വദേശിയായ പ്രതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
