വീര്യം കുറഞ്ഞ മദ്യോൽപാദന പദ്ധതി  പിന്തുടരാൻ ശ്രമിക്കുന്നത് ജെൻസിക്ക് വേണ്ടിയാണോ? ചോദ്യങ്ങളുമായി കെ.സി.ബി.സി മദ്യവിരുദ്ധ സമിതി 

JUNE 20, 2026, 2:56 AM

കൊച്ചി: എൽഡിഎഫ് സർക്കാർ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോൽപാദന പദ്ധതി വി.ഡി സതീശൻ സർക്കാരും പിന്തുടരാൻ ശ്രമിക്കുന്നത് ജെൻസിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. 

ഈ വിഭാഗക്കാരെ ലഹരി ആസക്തിയിൽപ്പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സർക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളിൽ നിന്ന് സർക്കാർ പിൻമാറണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഈ നയം മദ്യപാനികൾക്കുവേണ്ടിയുള്ളതല്ല, മദ്യപരെ സൃഷ്ടിക്കുന്നതിനുവേണ്ടിയുള്ളതാണ്.

vachakam
vachakam
vachakam

ജെൻസിക്കും സ്ത്രീശാക്തീകരണത്തിനുവേണ്ടി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ലെന്നും കെസിബിസി വ്യക്തമാക്കി. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam