മാനസികാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും സമൂഹത്തിൽ പ്രത്യാശയും കരുതലും വളർത്താനും കനേഡിയൻ മാർത്തോമ്മാ ചർച്ച് ഒക്ടോബർ 3 ശനിയാഴ്ച ഉച്ചയ്ക്ക് 2മണിക്ക് സ്റ്റൗഫ്‌വില്ലെ അരീന & സ്‌പോർട്‌സ് ഫീൽഡ്‌സ്, വിറ്റ്ചർച്ച്സ്റ്റൗഫ്‌വില്ലെയിൽ വാക്കത്തൺ സംഘടിപ്പിക്കുന്നു.
ഈ വാക്കത്തോണിലൂടെ സമാഹരിക്കുന്ന തുക മാർക്കം സ്റ്റൗഫ്‌വില്ലെ ഹോസ്പിറ്റലിലെ കുട്ടികൾക്കും യുവജനങ്ങൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള പ്രത്യേക മാനസികാരോഗ്യ സേവനങ്ങൾക്കും ചികിത്സാ പദ്ധതികൾക്കും ഉപയോഗിക്കും.
മാനസികാരോഗ്യം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്ഷേമവുമായി ബന്ധപ്പെട്ട ഒരു പ്രധാന വിഷയമാണ്. അതിനാൽ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും ഒപ്പം പങ്കുചേർന്ന് ഒരു നല്ല മാറ്റത്തിന്റെ ഭാഗമാകുവാൻ ഏവരെയും സ്‌നേഹപൂർവ്വം ക്ഷണിക്കുന്നു.
ഒരുമിച്ച് നടക്കാം... പ്രത്യാശ പകരാം... ജീവിതങ്ങളെ സ്പർശിക്കാം... മാനസികാരോഗ്യത്തിന് കരുത്തേകാം
ഈ പരിപാടിയുടെ വിജയത്തിനായി വ്യക്തികൾക്കും കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും വിവിധ സപോൺസർഷിപ്പ് അവസരങ്ങളിലൂടെ സഹകരിക്കുവാനും ബന്ധപ്പെടുക 647-404-9532, [email protected]
പ്രസിഡന്റ് ഡോ. സുബിൻ ജോൺ, പ്രോഗ്രാം കോർഡിനേറ്റർ ജോൺസൺ ഈസോ, കൺവീനേഴ്‌സായ ബെന്നി ജോസഫ്, ജെസ്സി ജോൺ, തോമസ് കെന്നി, ദീപക് റോയ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
