എം ജി സർവ്വകലാശാല: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും SFI ക്ക്  ജയം

SEPTEMBER 29, 2026, 10:31 AM

കൊച്ചി: എംജി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് മികച്ച വിജയം. ആലുവ യുസി കോളേജിൽ 6 വർഷത്തിനുശേഷം എസ്എഫ്ഐ യൂണിയൻ പിടിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ 14 സീറ്റുകളും എസ്എഫ്ഐ നിലനിർത്തി.

എറണാകുളം ലോ കോളേജ്, തൃക്കാക്കര ഭാരത് മാതാ കോളേജ്, എറണാകുളം സെൻ്റ് ആൽബർട്ട്സ്, കൊച്ചി എംഇഎസ് തുടങ്ങി മുപ്പതിന് മുകളിൽ കോളേജുകളിൽ എസ്എഫ്ഐ ആണ് വിജയിച്ചത്.

കോതമംഗലം എംഎ കോളേജ്, കാലടി ശ്രീശങ്കര കോളേജ് എന്നിവിടങ്ങളിൽ ഏഴ് വർഷത്തിനുശേഷം കെഎസ്‍യു വിജയിച്ചു. തേവര സീക്രട്ട് ഹാർട്ട്, ആലുവ അൽ അമീൻ, മൂവാറ്റുപുഴ നിർമ്മല കോളേജ് എന്നിവിടങ്ങളിൽ കെഎസ്‌യു മുഴുവൻ സീറ്റുകളും നിലനിർത്തി. 12 ന് മുകളിൽ കോളേജുകളാണ് കെഎസ്‌യു വിജയിച്ചത്.

vachakam
vachakam
vachakam

യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ എണ്ണത്തിലും SFI ക്കാണ് മുൻതൂക്കം. പൊളിടെക്നിക്ക് യൂണിയൻ തെരഞ്ഞെടുപ്പിലുംSFI ക്കായിരുന്നു നേട്ടം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam