ലോസ് ഏഞ്ചൽസ്: ശമ്പള വർദ്ധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് ലോസ് ഏഞ്ചൽസിലെ പൊതുവിദ്യാലയങ്ങളിൽ വൻ പണിമുടക്കിന് ഒരുക്കം. അധ്യാപകർ, പ്രിൻസിപ്പൽമാർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ ഏകദേശം 70,000 പേർ അടുത്ത ആഴ്ച ജോലി ബഹിഷ്‌കരിക്കും.
ഇതോടെ അഞ്ചര ലക്ഷത്തോളം വിദ്യാർത്ഥികളുടെ പഠനം തടസ്സപ്പെടും. ഏപ്രിൽ 14നകം ധാരണയിലെത്തിയില്ലെങ്കിൽ സമരം തുടങ്ങാനാണ് യൂണിയനുകളുടെ തീരുമാനം. 17 ശതമാനം ശമ്പള വർദ്ധനവ് അധ്യാപകർ ആവശ്യപ്പെടുമ്പോൾ 8 ശതമാനം മാത്രമേ നൽകാനാകൂ എന്ന നിലപാടിലാണ് അധികൃതർ.
സമരം നടന്നാൽ കുട്ടികൾക്ക് ഭക്ഷണം നൽകുന്നതിനും മറ്റുമായി പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സ്‌കൂൾ ഡിസ്ട്രിക്റ്റ് അറിയിച്ചു.
ഏഴ് വർഷത്തിനിടെ ലോസ് ഏഞ്ചൽസിൽ നടക്കുന്ന മൂന്നാമത്തെ വലിയ സമരമായിരിക്കും ഇത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

രഹസ്യ സൈനിക പേറ്റന്റ് ഉടമയായ അമേരിക്കൻ റോക്കറ്റ് ശാസ്ത്രജ്ഞയെ കാണാതായി; ദുരൂഹതയേറി ശാസ്ത്രലോകം
ഇറാൻ ആണവായുധം നിർമ്മിക്കില്ലെന്ന് ഉറപ്പ് നൽകണം; സമാധാന ചർച്ചകളിൽ കടുത്ത ഉപാധിയുമായി ഡൊണാൾഡ്
ഇറാനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ കടുത്ത സൈനിക നീക്കം; ബാക്കപ്പ് പ്ലാൻ വ്യക്തമാക്കി ഡൊണാൾഡ്
ഹോർമുസ് കടലിടുക്ക് അടച്ചിടാൻ അനുവദിക്കില്ല: ഇറാനെതിരെ ആഞ്ഞടിച്ച് വൈറ്റ് ഹൗസ്