കാനഡ: ലണ്ടൻ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സെപ്തംബർ 7ന് ക്നായിത്തൊമ്മൻ ഹാളിൽ ഓണം 2025 നടത്തപ്പെട്ടു.
മുഖ്യാതിഥിയായി റവ. ഫാ. ജെയിംസ് മുളയാനിക്കൽ ചടങ്ങിൽ പങ്കെടുത്തു. ഓണം ഘോഷയാത്രയോടെ ആരംഭിച്ച ആഘോഷത്തിൽ ചെണ്ടമേളം, മാവേലി വരവ്, തിരുവാതിരകളി, ഓണപ്പാട്ട് എന്നിവ മലയാളികളുടെ നാട്ടിൻപുറം ഓർമ്മകളെ പുതുക്കി.
ക്ലബ് പ്രസിഡന്റ് സിനു മുളയാനിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡിനു പെരുമാനൂർ സ്വാഗതവും, ജോബി കിഴക്കേക്കര നന്ദിയും അറിയിച്ചു.
പരിപാടികളുടെ ഏകോപനം ബൈജു കളമ്പുകാട്ടിൽ, ലീന മണിക്കൊമ്പിൽ, സിന്ത്യ കിഴക്കെപുറത്തു എന്നിവർ നിർവഹിച്ചു.
മലയാളികളുടെ ഐക്യവും സൗഹൃദവും വിളിച്ചോതിയ ഈ ആഘോഷം, പങ്കെടുത്ത എല്ലാവർക്കും ഒരിക്കലും മറക്കാനാകാത്ത ഓർമ്മയായി.
ഷിബു കിഴക്കേകുറ്റ്
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്