ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

SEPTEMBER 8, 2025, 9:21 AM

കാസർകോട്: ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് കരുവളം കാരക്കുണ്ട് റോഡ് ശ്രീനിലയത്തിലെ ശ്രീഹരിയെയാണ് (21) മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ശ്രീഹരിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നെഹ്‌റു കോളജിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായിരുന്നു ശ്രീഹരി. ഒരു വിരലിൽ ഒരു മണിക്കൂർ നേരം നിർത്താതെ പുസ്തകം കറക്കി ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് നേടിയ ആളായിരുന്നു ശ്രീഹരി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam