കാലിഫോർണിയയിൽ ചരിത്രം കുറിച്ച മങ്ക യുടെ പൊന്നോണം

SEPTEMBER 8, 2025, 11:52 AM

കാലിഫോർണിയ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ന്റെ അതുല്യ മായ നേതൃത്വ പാടവത്തിൽ ഈ വർഷത്തെ ഓണാഘോഷം കാലിഫോർണിയയിൽ ചരിത്രം കുറിച്ചു.

മലയാളിത്തനിമ നിറഞ്ഞ ഈ ആഘോഷത്തിൽ ഏകദേശം മുവ്വായിരം പേരോളം പങ്കെടുത്തു. നാടിന്റെ പൈതൃകവും സംസ്‌കാരവും, വിളിച്ചോതുന്ന കലാ പരിപാടികളും ഓണ പാട്ടുകളും പൂവിളികളും രുചിയൂറുന്ന ഭക്ഷണ വിഭവങ്ങളുമായി മധുര മനോഹരമായി പൊന്നോണം. റിയലെറ്റർ ഷാജു വർഗ്ഗീസ് ആയിരുന്നു ഗ്രാൻഡ് സ്‌പോൺസർ. സാൻ ഫ്രാൻസിസ്‌കോ ഡെപ്യൂട്ടി കോൺസൽ ജനറൽ രാകേഷ് അഡ്‌ലാഖ പരിപാടി ഉദ്ഘാടനം ചെയ്തു. എം.എൽ.എയും മുൻ മന്ത്രിയുമായ മോൻസ് ജോസഫ് ആയിരുന്നു മുഖ്യാതിഥി.


vachakam
vachakam
vachakam

കലാമണ്ഡലം ശിവദാസൻ വിശിഷ്ടാതിഥി ആയിരുന്നു. മുഖ്യ കോഓർഡിനേറ്റർ ആയ മേരി ദാസൻ ജോസഫ് ഏവരെയും ഊഷ്മളമായി സ്വാഗതം ചെയ്തു. ചരിത്രം കുറിച്ചുകൊണ്ട് മലയാളിത്തനിമയോടെ മുപ്പതോളം വിഭവങ്ങളുമായി പഴയിടവും സിനോയ്'സ് കിച്ചനും ചേർന്നൊരുക്കിയ പഴയിടം ഓണസദ്യ യായിരുന്നു ആയിരങ്ങളെ ആകർഷിച്ച പ്രധാന ഇനം. മങ്ക ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ആയ സ്മിത രാമചന്ദ്രൻ, ലിസി ജോൺ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി.

ഇന്ത്യൻ പെർഫോമിംഗ് ആർട്‌സ് സെന്റർ (ഐപാക്) ഒരുക്കിയ ഗാനമേള ഏറെ അകർഷണീയമായിരുന്നു. മങ്ക ബോർഡ് ഓഫ് ഡയറക്ടർ ജോൺ പോൾ വർക്കി നന്ദി പറഞ്ഞു. കർമ്മ നിരതരും കഠിനാധ്വാനികളും ആയ മങ്ക ടീമിന്റെയും വളണ്ടിയേഴ്‌സിന്റെയും അതിസൂക്ഷ്മമായ ആസൂത്രണ പാടവം ഒന്നുകൊണ്ട് മാത്രമാണ് ഇത്രയും നിറപ്പകിട്ടാർന്ന ഒരു പൊന്നോണം ബേ ഏരിയ മലയാളികൾക്ക് സമ്മാനിക്കാൻ സാധിച്ചത്.


vachakam
vachakam
vachakam

പ്രസിഡന്റ് സുനിൽ വർഗ്ഗീസ് ഏവരെയും ഈ നിസ്വാർത്ഥ സേവനത്തിന് വ്യക്തിപരമായി അനുമോദനം അർപ്പിച്ച് ആദരിച്ചു. പ്രസിഡന്റ് സുനിൽ വർഗ്ഗീസിന്റെ നേതൃത്വത്തിൽ നടന്ന ഈ ഓണാഘോഷം മലയാളിത്തനിമയുടെ പ്രതീകമായി ബേ ഏരിയ മലയാളികളുടെ മനസ്സിൽ ഒരു മധുരമുള്ള ഓർമ്മയായി എന്നെന്നും നിലനിൽക്കും. ബിന്ദു ടിജി അറിയിച്ചതാണിത്.

മാർട്ടിൻ വിലങ്ങോലിൽ


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam