തിരുവനന്തപുരം: തനിക്കെതിരായ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി ഡിവൈഎസ്പി മധു ബാബു. ആരോപണങ്ങള്‍ ആസൂത്രിതമാണെന്നും പിന്നില്‍ പൊലീസിനകത്ത് നിന്നുള്ളവര്‍ തന്നെയാണെന്നുമാണ് മധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പല ജില്ലകളിലുള്ള വിരോധികളെ കണ്ടെത്തി കോര്‍ഡിനേറ്റര്‍ ഒരു കുടക്കീഴില്‍ എത്തിക്കുന്നു. റിട്ടയര്‍മെന്റിന് ശേഷം ഇവന്റ് മാനേജ്മെന്റ് പണിയാണ് നല്ലതെന്നുമാണ് മധു ബാബുവിന്റെ പരിഹാസം. ഓരോരുത്തരെയായി ഘട്ടം ഘട്ടമായി രംഗത്തിറക്കുന്നു. ഇന്നും നാളെയുമായി രംഗത്ത് വരാന്‍ അണിയറയില്‍ ഇനിയും ചിലരെ ഒരുക്കുന്നുണ്ടാകും എന്നും പോസ്റ്റില്‍ പറയുന്നു.
അതേസമയം മധുബാബു തൊടുപുഴ സ്വദേശി മുരളിധരനെ മര്‍ദിക്കുന്നതിന്റെയും അസഭ്യം പറയുന്നതിന്റെയും ശബ്ദ രേഖ ഇന്ന് പുറത്തുവന്നിരുന്നു. 2022 ഡിസംബറില്‍ നടന്ന സംഭവത്തിന്റെ തെളിവായിരുന്നു ഇത്. പരാതിക്കാരനെ മധു ബാബു അസഭ്യം പറയുന്നതും ആക്രോശിക്കുന്നതും ശബ്ദ രേഖയില്‍ വ്യക്തമാണ്.
2012 ലാണ് അന്നത്തെ എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ജയകൃഷ്ണന്‍ തണ്ണിത്തോടിനെ യുഡിഎഫ് സര്‍ക്കാറിനെതിരെ സമരം ചെയ്തതിന് കോന്നി പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചത്. ജയകൃഷ്ണന്റെ പരാതിയെ തുടര്‍ന്ന് 2012 ല്‍ കോന്നി എസ്എച്ച്ഒ ആയിരുന്ന മധു ബാബുവിനെതിരെ വകുപ്പ് തല അന്വേഷണം നടന്നിരുന്നു. മധു ബാബു സ്ഥിരമായി കസ്റ്റഡി മര്‍ദനം നടത്തുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.
ക്രമസമാധന ചുമതലയില്‍ നിന്ന് മധു ബാബുവിനെ ഒഴിവാക്കണമെന്നും അന്വേഷണം നടത്തിയ അന്നത്തെ പത്തനംതിട്ട എസ്പി ഹരിശങ്കര്‍ ശുപാര്‍ശ ചെയ്തു. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് മധു ബാബുവിന് ആലപ്പുഴ ഡിവൈഎസ്പിയായി സ്ഥാനക്കയറ്റവും നല്‍കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്