ഒടുവിൽ ​പച്ചക്കൊടി! ഓച്ചിറയിലും  ശാസ്താംകോട്ടയിലും  പുതിയ സ്റ്റോപ്പുകൾ

SEPTEMBER 8, 2025, 8:31 AM

തിരുവനന്തപുരം: യാത്രക്കാർക്ക് ആശ്വാസമായി ഓച്ചിറയിലെയും ശാസ്താംകോട്ടയിലെയും പുതിയ സ്റ്റോപ്പുകൾ. ആലപ്പുഴ വഴി സ‍ര്‍വീസ് നടത്തുന്ന ഏറനാട് എക്സ്പ്രസിന് ശാസ്താംകോട്ടയിൽ സ്റ്റോപ്പ് ലഭിച്ചതോടെ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കുന്നത്തൂര്‍ എന്നീ പ്രദേശങ്ങളിലുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.

എറണാകുളം, ആലുവ, തൃശൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി ദിവസവും യാത്ര ചെയ്യുന്നവർക്കും ഇത് വലിയ സഹായകമായിരിക്കുകയാണ്.

ട്രെയിൻ നമ്പർ 16366 നാഗർകോവിൽ ജംഗ്ഷൻ - കോട്ടയം ഡെയ്‌ലി എക്‌സ്‌പ്രസിന് ഓച്ചിറ റെയിൽവേ സ്റ്റേഷനിൽ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടർന്ന് ട്രെയിൻ വൈകുന്നേരം 18:07 ന് ഓച്ചിറയിൽ എത്തുകയും വൈകുന്നേരം 18:08 ന് ഓച്ചിറയിൽ നിന്ന് പുറപ്പെടുകയും ചെയ്യും.

vachakam
vachakam
vachakam

ട്രെയിൻ നമ്പർ 16605 മംഗളൂരു സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ് 19:00 മണിക്കൂറിന് ശാസ്താംകോട്ടയിൽ എത്തുകയും 19:01 മണിക്കൂറിൽ പുറപ്പെടുകയും ചെയ്യും.

ട്രെയിൻ നമ്പർ 16606 തിരുവനന്തപുരം സെൻട്രൽ - മംഗളൂരു സെൻട്രൽ ഏറനാട് എക്സ്പ്രസ് 2025 ശാസ്താംകോട്ടയിൽ നിർത്തും. രാവിലെ 05:11 മണിക്കൂറിന് ശാസ്താംകോട്ടയിൽ എത്തിച്ചേരുന്ന ട്രെയിൻ, 05:12 മണിക്കൂറിന് പുറപ്പെടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam