ആക്രമണകാരികളെ വെറുതെ വിടില്ല; ജറുസലേമിൽ വെടിവെപ്പുണ്ടായ സ്ഥലം സന്ദർശിച്ച് നെതന്യാഹു 

SEPTEMBER 8, 2025, 8:47 AM

ജറുസലേം: അധിനിവേശ കിഴക്കൻ ജറുസലേമിൽ വെടിവയ്പ്പ് നടന്ന സ്ഥലം സന്ദർശിച്ച്  ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിന് സഹായിച്ചവരെ അറസ്റ്റ് ചെയ്യുമെന്ന് നെതന്യാഹു പറഞ്ഞു.

"പല മേഖലകളിലും ഭീകരതയ്‌ക്കെതിരെ ഞങ്ങൾ ശക്തമായ പോരാട്ടത്തിലാണ്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ഞാൻ എന്റെ അനുശോചനം അറിയിക്കുന്നു," നെതന്യാഹു പറഞ്ഞു. ആക്രമണകാരികളെ സഹായിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കൊലപാതകങ്ങളും ആക്രമണങ്ങളും നമ്മെ ദുർബലപ്പെടുത്തുന്നില്ല. ഗാസ ഉൾപ്പെടെ എല്ലായിടത്തും ഞങ്ങൾ ഏറ്റെടുത്ത ദൗത്യങ്ങൾ പൂർത്തിയാക്കാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയം അവ വർദ്ധിപ്പിക്കുകയേ ഉള്ളൂ, നെതന്യാഹു പറഞ്ഞു.

vachakam
vachakam
vachakam

കിഴക്കൻ ജറുസലേമിലെ റാമോട്ട് ജങ്ഷനിലാണ് വെടിവെയ്പ്പുണ്ടായത്. ഓടിക്കൊണ്ടിരിക്കുന്ന ബസിലേക്കാണ് തോക്കുധാരികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നാലെ രണ്ട് ഭീകരരെ പിടികൂടിയതായി ഇസ്രയേൽ പൊലീസ് അറിയിച്ചിരുന്നു. നടന്നത് ഭീകരാക്രമണമാണെന്നാണ് പൊലീസ് പറയുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam