കൊച്ചി: ടി. സിദ്ദീഖ് എംഎല്‍എയ്‌ക്കെതിരെയും ഇരട്ടവോട്ട് ആരോപണം. കോഴിക്കോടും വയനാടും ടി. സിദ്ദീഖിന് വോട്ടുണ്ടെന്നാണ് വയനാട് സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് ആരോപിക്കുന്നത്.
ടി സിദ്ദീഖിന് പെരുമണ്ണ പഞ്ചായത്തിലും വയനാട് ജില്ലയിലെ കല്‍പ്പറ്റയിലെ ഓണിവയലിലും വോട്ടുണ്ടെന്നാണ് റഫീഖിന്റെ ആരോപണം.
ഉത്തരവാദിത്തപ്പെട്ട ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി, ജനാധിപത്യവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത്, കള്ളവോട്ട് ചേര്‍ക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും അങ്ങേയറ്റം പ്രതിഷേധാര്‍ഹവുമാണെന്നും റഫീഖ് ഫേസ്ബുക്കില്‍ കുറിച്ചു.
വോട്ടര്‍ പട്ടികയുടെ തെളിവുകളടക്കം പങ്കുവെച്ചുകൊണ്ടാണ് റഫീഖിന്റെ കുറിപ്പ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്