ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി കൊണ്ടാടി

SEPTEMBER 8, 2025, 8:49 AM

ഷിക്കാഗോ: സെപ്തംബർ 7-ാം തീയതി ഞായറാഴ്ച സീറോ മലബാർ കത്തീഡ്രൽ ഹാളിൽ വച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം ഗംഭീരമായി നടത്തപ്പെട്ടു. മുഖ്യാതിഥിയായി പങ്കെടുത്ത് നടി അർച്ചനാ സുശീലൻ ആയിരുന്നു.

ജെസ്സി റിൻസി, ആൽവിൻ ഷിക്കോർ, മനോജ് അച്ചേട്ട്, ഫിലിപ്പ് പുത്തൻപുരയിൽ, വിവിഷ് ജേക്കബ്, സിബിൾ ഫിലിപ്പ് എന്നീ എക്‌സിക്യൂട്ടീവ് അംഗങ്ങളും ഓണാഘോഷ കോർഡിനേറ്റേഴ്‌സായി പ്രിൻസ് ഈപ്പന്റെ നേതൃത്വത്തിൽ കിഷോർ കണ്ണാല, സാറാ അനിൽ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.


vachakam
vachakam
vachakam

താലപ്പൊലിയേന്തിയ ബാലികമാരുടെ അകമ്പടിയോടെ ചെണ്ടമേളത്തോടുകൂടി മാവേലി തമ്പുരാൻ എഴുന്നള്ളത്തും വിഭവസമൃദ്ധമായ ഓണസദ്യയും നയന മനോഹരമായ വിവിധ കലാപരിപാടികളും അരങ്ങേറി.

ഓണാഘോഷത്തോടനുബന്ധിച്ച് ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-26 ലേക്ക് ഭരണസമിതി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട   ജോസ് മണക്കാട്ടിന്റെ നേതൃത്വത്തിലുള്ള ടീമിനെ പരിചയപ്പെടുത്തി.


vachakam
vachakam
vachakam

മുഖ്യ വരണാധികാരിയി പി.ഒ. ഫിലിപും സഹ വരണാധികാരികളായി ജോയ് വാച്ചാച്ചിറ, സണ്ണി വള്ളിക്കളം, ലെജി പട്ടരുമഠത്തിൽ എന്നീ മുൻപ്രസിഡന്റുമാരെയും മുഖ്യ സ്‌പോൺസർ ആയിരുന്ന ജോസഫ് സിറിയക്കിനെയും, നിഷ ജോസഫ് സിറിയക്കിനെയും ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നടി അർച്ചനാ സുശീലൻ പൊന്നാടയണിയിച്ചാദരിച്ചു.

ജെസ്സി റിൻസിയുടെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ അവസാനത്തെ പ്രധാന പ്രോഗ്രാമായ ഇ ഓണാഘോഷത്തിനിടയിൽ ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാര ജേതാക്കളെയും കല തിലകം, കലാപ്രതിഭ എന്നിവരെയും ആദരിച്ചു.

vachakam
vachakam
vachakam


പങ്കെടുത്തവർ നല്ല ഓണസദ്യയും അതുപോലതന്നെ ഒരു നല്ല കലാവിരുന്നും ആസ്വദിച്ച് ഭവനങ്ങളിലേക്കു മടങ്ങി. എംസി ആയി പ്രവർത്തിച്ചത് ആൽവിൻ ഷിക്കോർ, സാറ അനിൽ, ഡോ. സിബിൾ ഫിലിപ്പ് എന്നിവരായിരുന്നു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam