ന്യൂഡൽഹി: ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എഇഎൽ) അപകീർത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ് ഡൽഹി കോടതി. ഓൺലൈനിൽ പ്രചരിക്കുന്ന അപകീർത്തികരമായ ഉള്ളടക്കം നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു.
രോഹിണി കോടതിയിലെ സീനിയർ സിവിൽ ജഡ്ജി അനുജ് കുമാർ സിംഗ് പുറപ്പെടുവിച്ച ഉത്തരവിൽ മാധ്യമപ്രവർത്തകരായ പരഞ്ജോയ് ഗുഹ, രവി നായർ, അബിർ ദാസ് ഗുപ്ത, അയസ്‌കാന്ത് ദാസ്, ആയുഷ് ജോഷി തുടങ്ങിയവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചില മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും സംഘടനകളും കമ്പനിയുടെ പ്രശസ്തിക്ക് കോട്ടം വരുത്തി എന്ന് ആരോപിച്ച് അദാനി എന്റർപ്രൈസസ് മാനനഷ്ടക്കേസ് ഫയൽ ചെയ്തതിനെ തുടർന്നാണ് കോടതിയുടെ നടപടി.
ലേഖനങ്ങളും പോസ്റ്റുകളും തെറ്റാണെങ്കിലോ പ്രഥമദൃഷ്ട്യാ അപകീർത്തികരമാണെങ്കിലോ , 1 മുതൽ 10 വരെയുള്ള പ്രതികളോട് അവരുടെ ലേഖനങ്ങളിൽ നിന്നോ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്നോ ട്വീറ്റുകളിൽ നിന്നോ അത്തരം കാര്യങ്ങൾ നീക്കം ചെയ്യാനും കോടതി നിർദ്ദേശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്