നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനെത്തിയ അമ്മ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു

SEPTEMBER 8, 2025, 11:15 AM

നഴ്സിംഗ് പഠനത്തിനായി മകളെ യാത്ര അയക്കാനായെത്തിയ അമ്മ ട്രെയിനിന് അടിയിൽപ്പെട്ട് മരിച്ചു. കടയ്ക്കൽ സ്വദേശിനി മിനി (42)ആണ് മരിച്ചത്.സേലത്ത് വിനായക കോളേജിലെ രണ്ടാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനി ആയിരുന്ന മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളേജിലേയ്ക്ക് യാത്ര അയയ്ക്കാൻ ഭർത്താവ് ഷിബുവുമൊത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു മിനി.

കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ 5:30 നായിരുന്നു സംഭവം.മകളുടെ ബാഗുകളും മറ്റും ട്രെയിനിൽ ഇരിപ്പടത്തിനു സമീപം വച്ച ശേഷം ഇറങ്ങുമ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. വാതിൽപടിയിൽ നിന്നും ചാടിയ മിനി ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു.തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam