തൃശ്ശൂർ: അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ 6 മുതൽ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് മന്ത്രി ആർ ബിന്ദു.
ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതിന്റെ ദുഃഖം രേഖപ്പെടുത്തി.
തൃശ്ശൂരിലെ മുഴുവൻ പുലികൾക്കും പുലിക്കളി സംഘങ്ങൾക്കും മന്ത്രി ആശംസകൾ നേർന്നു. ഇനിയും രണ്ട് ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാൽ പൊതുപരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അസുഖബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനാൽ സെപ്റ്റംബർ 06 മുതൽ പൊതു പരിപാടികളിൽ പങ്കെടുക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. ഇപ്പോഴും ആശുപത്രിയിൽ തന്നെ ചികിത്സ തുടരുന്നതിനാൽ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തിലും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്.
എങ്കിലും തൃശ്ശൂരിലെ മുഴുവൻ പുലികൾക്കും, പുലിക്കളി സംഘങ്ങൾക്കും ആശംസകൾ നേരുന്നു..ഇനിയും രണ്ടു ദിവസത്തേക്ക് കൂടി ചികിത്സ തുടരേണ്ടതിനാൽ പരിപാടികളിൽ പങ്കെടുക്കാൻ കഴിയില്ല എന്ന വിവരം കൂടി അറിയിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്