ഇന്ത്യാ മുന്നണിയിൽ തങ്ങൾക്ക് അർഹമായ രാഷ്ട്രീയ പരിഗണനയും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. മുന്നണിയിലെ നിർണായക പരിപാടികളിലും പ്രതിനിധി സംഘങ്ങളിലും സമിതികളിലും ദേശീയ നേതാക്കളെ തുടർച്ചയായി തഴയുന്നതിന് പിന്നിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ഇടപെടലുണ്ടെന്നാണ് ലീഗിന്റെ വിലയിരുത്തൽ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും ലീഗിൽ സംസാരമുണ്ട്.
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാ മുന്നണി നടത്തിയ പ്രതിഷേധങ്ങളിലാണ് ലീഗിന്റെ അതൃപ്തിക്ക് ആക്കം കൂടിയത്. പ്രതിഷേധങ്ങളിൽ കോൺഗ്രസിനൊപ്പം സജീവമായി പങ്കെടുത്തിട്ടും മുന്നണിയുടെ ഭാഗത്തുനിന്ന് അർഹമായ പരിഗണന ലഭിച്ചില്ലെന്നാണ് ലീഗിന്റെ പരാതി.
രാഷ്ട്രപതി ദ്രൗപദി മുർമുവിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ പരാതി നൽകാനായി നിശ്ചയിച്ച പ്രതിനിധി സംഘത്തിൽനിന്ന് ലീഗ് എംപി ഇടി മുഹമ്മദ് ബഷീറിനെ ഒഴിവാക്കിയതും 'ഡൽഹി ചലോ' റാലിയിൽ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് പ്രസംഗിക്കാൻ അവസരം നിഷേധിച്ചതും ലീഗിനെ ചൊടിപ്പിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
