തിരുവനന്തപുരം: മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എപി അനില്‍കുമാര്‍ കെപിസിസി പ്രസിഡന്റായേക്കും. ഈ മാസം അവസാനം ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം.
മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്ത്തനരീതിയെച്ചൊല്ലി പാര്‍ട്ടിയിലും സര്‍ക്കാരിലും അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് ആറ് തവണ എംഎല്‍എയും നിലവില്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരില്‍ ഒരാളുമായ എപി അനില്‍ കുമാറിനെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള നീക്കം.
പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എപി അനില്‍ കുമാറിന് കെസി വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നാണ് സംസാരം. അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടാല്‍ അനില്‍കുമാറിന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വരും. അതേ സമയം കൊടിക്കുന്നില്‍ സുരേഷിന് ഈ നീക്കം തിരിച്ചടിയാകും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
