അടൂർ സ്റ്റേഷൻ സംഘർഷം; ശ്രീനാദേവി കുഞ്ഞമ്മക്കെതിരെ കേസ് എടുത്തേക്കില്ല

NOVEMBER 2, 2026, 8:23 PM

തിരുവനന്തപുരം: അടൂര്‍ പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാ ദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തേക്കില്ല. 

ശ്രീനാ ദേവി കുഞ്ഞമ്മ ലോക്കപ്പിന് സമീപം നിന്നത് ഒരു മിനിറ്റില്‍ താഴെ മാത്രമാണ്. അതിനാൽ  സിസിടിവി ദൃശ്യങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയ ശേഷം കേസെടുക്കുന്നതില്‍ തീരുമാനം ഉണ്ടാവും എന്നാണ് സൂചന. 

പൊലീസ് അനുമതിയോടെ സ്റ്റേഷന് അകത്തേക്ക് കടന്ന ശ്രീനാദേവി കുഞ്ഞമ്മ പൊലീസ് നിര്‍ദേശിച്ച ഉടന്‍ ലോക്കപ്പിന് സമീപത്ത് നിന്നും മടങ്ങുകയും ചെയ്തിരുന്നു. പരാതിക്കാരിയെന്ന നിലയില്‍ പ്രതിയെ തിരിച്ചറിയാന്‍ മാത്രമാണ് സ്റ്റേഷന് അകത്തേക്ക് പോയതെന്നും സെല്ലിനകത്തേക്ക് കയറിയിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മ പ്രതികരിച്ചത്.

vachakam
vachakam
vachakam

എന്നാല്‍ കേസില്‍ ഫെന്നി നൈനാന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ ഉള്‍പ്പെടുത്തും. നിലവിലെ എഫ്‌ഐആറിലെ വകുപ്പുകള്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യും. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam