പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി മരിച്ച സംഭവം: ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച്

NOVEMBER 2, 2026, 5:50 PM

കൊല്ലം : പുനലൂരിൽ പേവിഷബാധയേറ്റ് എട്ടു വയസ്സുകാരി നിയ ഫൈസൽ മരിച്ച സംഭവത്തിൽ ചികിത്സിച്ച ആശുപത്രികളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. 

ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയയുടെ അമ്മ ആഭ്യന്തര മന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയത്. പുനലൂർ പൊലീസ് അന്വേഷിക്കുന്ന കേസിന്റെ തുടർനടപടികൾ ത്വരിതഗതിയിൽ പൂർത്തിയാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്.

കുട്ടിക്ക് നൽകേണ്ട ഇമ്യൂണോ ഗ്ലോബുലിൻ വാക്സിൻ ഡോസ് കൃത്യമായ അളവിൽ നൽകിയിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തൽ.

vachakam
vachakam
vachakam

 2025 ഏപ്രിൽ 8-നാണ് കുന്നിക്കോട് വിളക്കുടിയിലെ വീടിന് സമീപത്തുവെച്ച് നിയയ്ക്ക് തെരുവ് നായയുടെ കടിയേറ്റത്. തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയ കുട്ടി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ തീവ്രപരിചരണത്തിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam