ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി ഇടവകാംഗം കുര്യൻ പി. ജോർജിന് മാർച്ച് 8ാം തീയതി ശനിയാഴ്ച അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ യൽദോ മാർ തീത്തോസ് തിരുമേനി 'കോറൂയോ' പട്ടം നൽകി.
മാർച്ച് 8ാം തീയതി ശനിയാഴ്ച രാവിലെ വി. കുർബ്ബാനയും ശുശ്രൂഷകൾക്കും അഭിവന്ദ്യ യൽദോ മാർ തീത്തോസ് തിരുമേനി പ്രധാന കാർമ്മികത്വം വഹിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ അഭിവന്ദ്യ യൽദോ മാർ തീത്തോസ് തിരുമേനി അദ്ധ്യക്ഷത വഹിച്ചു.
വികാരി റവ. ഫാ. ലിജുപോൾ സ്വാഗതം ആശംസിച്ചു. വെരി. റവ. സ്‌കറിയ തേലാപ്പിള്ളിൽ കോറിഎപ്പിസ്‌കോപ്പ, റവ. ഫാ. മാത്യു വറുഗീസ് കരുത്തലയ്ക്കൽ, റവ. ഫാ. തോമസ് മേപ്പുറത്ത്, റവ. ഫാ. അനീഷ് തേലാപ്പിള്ളിൽ, റവ. ഫാ. ഹാം ജോസഫ്, വൈസ് പ്രസിഡന്റു മാമൻ കുരുവിള, ഷിക്കാഗോ ചെണ്ട ക്ലബിനെ പ്രതിനിധീകരിച്ച് ശ്യാംകുമാർ, ജയ്‌സൻ ജോർജ്, ഡോ. ജോയിസ് ജോർജ്, മറിയാമ്മ ജോർജ് എന്നിവർ ആശംസകൾ നേർന്നു. കുര്യൻ പി. ജോർജ് നന്ദി പ്രകടനം നടത്തി.
സെക്രട്ടറി ജോജോ കെ. ജോയി കൃതജ്ഞത രേഖപ്പെടുത്തി. ഷെവലിയാർ ജയ്‌മോൻ സ്‌കറിയ എം.സിയായി പ്രവർത്തിച്ചു. ഷിക്കാഗോ ചെണ്ട ക്ലബിന്റെ ഫ്യൂഷൻ & ചെണ്ടമേളം പരിപാടിക്ക് കൊഴുപ്പേകി.
കോട്ടയം പങ്ങട പങ്കിമറ്റത്തിൽ കുടുംബാഗമായ കുര്യൻ പി. ജോർജ് ഷിക്കാഗോയിൽ സെർട്ടിഫൈഡ് പബ്ലിക്ക് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു.
ഷിക്കാഗോ ചെണ്ട ക്ലബിന്റെ സ്ഥാപകനും ആണ്. ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ പള്ളിയുടെ ട്രസ്റ്റി, വൈസ് പ്രസിഡന്റ്, ലീഗൽ അഡൈ്വസർ, ഭദ്രാസന കൗൺസിൽ മെമ്പർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ മറിയാമ്മ ജോർജ്. മക്കൾ: ജയ്‌സൺ ജോർജ്, ഡോ. ജോയിസ് ജോർജ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്