കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സൗജന്യമായിരുന്ന 14 പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തി. പാത്തോളജി, ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി ലാബുകളിൽ സൗജന്യമായിരുന്ന പരിശോധനകൾക്കാണ് ഇനിമുതൽ 30 രൂപ മുതൽ 800 രൂപ വരെ ഈടാക്കുന്നത്.
കാൻസർ കണ്ടെത്തുന്നതിനുള്ള ബയോപ്സി പരിശോധന ഉൾപ്പെടെ പാത്തോളജി ലാബിൽ 14 പരിശോധനകൾ സൗജന്യമായിരുന്നു. ബയോപ്സി പരിശോധനയ്ക്ക് ഇനിമുതൽ 150 രൂപ നൽകേണ്ടി വരും. ഫൈബ്രിനോജൻ പരിശോധനയ്ക്ക് 500 രൂപയും, രക്തം കട്ടപിടിക്കുന്നത് കണ്ടെത്താനുള്ള ലൂപ്പസ് ആന്റി കോഗുലന്റ് പരിശോധനയ്ക്ക് 800 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ള ഫീസ്.
സൗജന്യമായിരുന്ന ഹിസ്റ്റോപാത്തോളജി, സൈറ്റോളജി, ഹെമറ്റോളജി വിഭാഗങ്ങളിലെ പതിവുപരിശോധനകൾക്കും പണം ഈടാക്കുന്നുണ്ട്. പരിശോധനകൾക്ക് ഉപയോഗിക്കുന്ന റീജൻ്റുകളുടെ അടക്കം ചെലവ് വർധിച്ചതാണ് ഫീസ് ഈടാക്കാൻ കാരണമെന്നാണ് വിശദീകരണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
