കോട്ട മുറി ചാരിറ്റബിൾ സൊസൈറ്റിയുടെ 6 - മത് വാർഷിക സമ്മേളനം കോട്ടമുറി NSS കരയോഗ ഹാളിൽ വച്ച് 24/ 07/ 25 വ്യാഴാഴ്ച 3.30 pm - ന് സൊസൈറ്റി പ്രസിഡൻ്റ് ശ്രീ PG മുരളിധരൻനായരുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു. അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ VS അച്യുതാനന്ദന് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച യോഗത്തിൽ സൊസൈറ്റി സെക്രട്ടറി യോഗത്തിൽ ഏവരെയും സ്വാഗതം ചെയ്തു.
ശ്രീ, PG മുരളിധരൻ നായർ അദ്ധ്യഷ പ്രസംഗം നടത്തി, ഉത്ഘാടന കർമം CHRY , DYSP ശ്രീ തോംസൺ Kp യുടെ അഭാവത്തിൽ തൃക്കൊടിത്താനം സബ്ബ് ഇൻസ്പെക്ടർ ശ്രീ ഗിരിഷ് കുമാർ നിർവ്വഹിച്ചു. തുടർന്ന് ഉന്നത വിജയികൾക്ക് ഉള്ള അവാർഡ് വിതരണം CHRY , SB കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ. ജോസ് ജേക്കള്ള് മുല്ലക്കരയിൽ നിർവ്വഹിച്ചു.
തുടർന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി N രാജു മുഖ്യ പ്രഭാക്ഷണം നടത്തി, തൃക്കൊടിത്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മോളി ജോസഫ് ചികിത്സാ ധന സഹായ വിതരണം നടത്തുകയും ,സൊസൈറ്റി Ex കമ്മറ്റി അംഗവും കേരളാ ഹൈക്കോടതി അഭിഭാഷകനുമായ ശ്രീ, സുരേഷ് ചന്ദ്രൻ കക്കാട്ട് വിവിധ എൻഡോവ്മെൻ്റ് വിതരണം നടത്തുകയും, Ex കമ്മറ്റി അംഗം ശ്രി മനോജ് കുമാർ കൃഷ്ണവിലാസം ആശംസകൾ നേരുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ , സൊസൈറ്റിയിലെ മുതിർന്ന വ്യക്തിത്വങ്ങളെയും , വിവിധ മേഖലകളിൽ വിജയങ്ങൾ കൈവരിച്ചവരെയും ആദരിക്കുകയും ചെയ്തു.
യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും Ex കമ്മറ്റി അംഗം ശ്രീ ജോർജ് വർഗീസ് ചെറ്റക്കാട് നന്ദി അർപ്പിക്കുകയും , ദേശീയഗാനത്തോടെ യോഗം പര്യവസാനിക്കുകയും ചെയ്തു🙏
6 - മത് വാർഷിക സമ്മേളനം വൻ വിജയമാകുവാൻ സഹകരിച്ച ഏവർക്കും , പ്രത്യേകിച്ച് , ചെറുതും വലുതുമായ സംഭാവനകൾ നൽകിയ എല്ലാ സുമനസ്സുകൾകും , സൊസൈറ്റിയുടെ അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു
സ്നേഹപൂർവ്വം ,
സെക്രട്ടറി ,
ശ്രി സണ്ണി ജോസഫ് മറ്റത്തിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്