പി എസ് സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്;   എം ആർ ബൈജുവിനെ പ്രതി ചേർക്കും

NOVEMBER 4, 2026, 10:39 PM

തിരുവനന്തപുരം: പിഎസ്‌സി ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിലും ചെയർമാൻ എം ആർ ബൈജുവിനെ പ്രതിചേർക്കും. നിയമോപദേശം തേടിയ ശേഷം ക്രൈംബ്രാഞ്ച് തുടർ തീരുമാനമെടുക്കും.

 ആസൂത്രണ ബോർഡ് പരീക്ഷയിൽ ചെയർമാൻ നേരിട്ട് ഇടപെട്ടെന്നുള്ള നിർണായക മൊഴിയെ തുടർന്നാണ് നടപടി. സെക്രട്ടറിയുടെയും മൂന്ന് അംഗങ്ങളുടെയും മൊഴി എം ആർ ബൈജുവിന് എതിരായിരുന്നു.

എം ആർ ബൈജുവിനെയും അംഗങ്ങളെയും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുള്ള സാഹചര്യത്തിൽ വീണ്ടും ചോദ്യം ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആസൂത്രണബോർഡ് പരീക്ഷയിൽ പിഎസ്‌സിക്ക് തെറ്റുപറ്റിയിട്ടില്ലെന്നും ഉദ്യോഗസ്ഥർക്കുവന്ന സാങ്കേതികപ്പിഴവാണെന്നുമായിരുന്നു ചെയർമാന്റെ വാദം.  

vachakam
vachakam
vachakam

പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ 90 ലേറെ പരാതികളാണ് ഇതുവരെ എസ്ഐടിക്ക് ലഭിച്ചത്. ഈ പരാതികളെല്ലാം വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ 58 മാർക്കിന്റെ മൂല്യനിർണയം നടത്തിയിട്ടില്ലെന്നാണ് എസ്ഐടി കണ്ടെത്തൽ.  

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam