വെന്തുരുകി കേരളം; പാലക്കാട് വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി

APRIL 14, 2026, 4:16 AM

പാലക്കാട്: സംസ്ഥാനത്ത് ചൂട് കഠിനമാകുന്നു.ചുട്ടുപൊള്ളുന്ന വേനലിൽ മനുഷ്യർക്കൊപ്പം മറ്റ് ജീവജാലങ്ങളും ദുരിതത്തിലാണ്. പാലക്കാട് കനത്ത ചൂടിൽ കുളത്തിലെ വളർത്തുമീനുകൾ വ്യാപകമായി ചത്തുപൊങ്ങി. സുമതി എന്ന കർഷക പാട്ടത്തിനെടുത്ത കുളത്തിലെ മത്സ്യങ്ങളാണ് നശിച്ചത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഇവർക്കുണ്ടായത്. ഉയർന്ന താപനിലയും ജലത്തിലെ ഓക്സിജന്റെ കുറവുമാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമായത്.

അതേസമയം,  ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. തിരുവനന്തപുരം, മലപ്പുറം എന്നിവിടങ്ങളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും. 

സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് അപകടമാണ്. അതിനാൽ പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam