കോഴിക്കോട്; ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ.
കഴിഞ്ഞ മാസം മുപ്പതാം തീയതി ആയിരുന്നു ട്രെയിനിന് നേരെ കല്ലെറിഞ്ഞ് വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റത്.
കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ ആണ് പിടിയിലായത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിഞ്ഞതാണ് എന്ന് പൊലീസ് പറഞ്ഞു.
പുറമേരി സ്വദേശിനിയായ ആലുവ യുസി കോളജ് ബിരുദാനന്തര ബിരുദ വിദ്യാർഥിനിയായ 22കാരിയായ ഐശ്വര്യ രാമകൃഷ്ണനാണ് ട്രെയിനിനു നേരെ നടത്തിയ കല്ലേറിൽ താടിയെല്ലിന് പരിക്കേറ്റത്. നാലു പല്ലുകൾ നഷ്ടമായി. കടലുണ്ടിക്കും ഫറോക്കിനുമിടയിൽ ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്.
സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
