ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാന സര്‍വീസില്‍ ശിശുക്കളുടെ യാത്രാ നിരക്ക് വര്‍ധിപ്പിച്ചു. 2,000 രൂപയില്‍ നിന്ന് 3,000 രൂപയാക്കിയാണ് നിരക്ക് വര്‍ധിപ്പിച്ചത്. പ്രീ-ബുക്കിംഗ് നിരക്ക് 2,000-ല്‍ നിന്ന് 2,250-ആയി വര്‍ദ്ധിച്ചു.
വിമാനത്താവളത്തിലെ കൗണ്ടറില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോഴുള്ള നിരക്കാണ് 2,500-ല്‍ നിന്ന് 3,000-ആയി ഉയര്‍ന്നത്. 2 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ നിരക്കുകള്‍ ബാധകമാകുന്നത്. ഇവര്‍ക്ക് പ്രത്യേക സീറ്റ് ലഭിക്കില്ലെങ്കിലും ഇവര്‍ക്കായി ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതുണ്ട്.
5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ നൽകേണ്ട സേവന നിരക്ക് ആഭ്യന്തര സർവീസുകൾക്ക് 5,000 രൂപയിൽ നിന്ന് 5,999 രൂപയായി. അന്താരാഷ്ട്ര സർവീസുകൾക്ക് ഇത് 12,999 രൂപയാണ്.
മുൻഗണനാ ചെക്ക്-ഇൻ, ബോർഡിംഗ് എന്നിവയ്ക്കുള്ള ഫാസ്റ്റ് ഫോർവേഡ് സർവീസ് നിരക്ക് 500 രൂപയിൽ നിന്ന് 650 രൂപയാക്കി. അന്താരാഷ്ട്ര സർവീസുകൾക്ക് ഇത് സെക്ടറൊന്നിന് 850 രൂപ നൽകണം.യാത്ര ചെയ്തത് തെളിയിക്കുന്ന ട്രാവൽ സർട്ടിഫിക്കറ്റ് നിരക്ക് 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തി.
അധിക ബാഗേജ് കിലോഗ്രാമിന് 700 രൂപയില്‍ നിന്ന് 800 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രയോറിറ്റി ചെക്ക്-ഇന്‍ & ബോര്‍ഡിംഗ് 450 ല്‍ നിന്ന് 650 രൂപയാക്കി. ട്രാവല്‍ സര്‍ട്ടിഫിക്കറ്റ് ഫീസ് 200 ല്‍ നിന്ന് 300 രൂപയാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മറ്റ് വിമാന കമ്പനികളും നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഉയര്‍ന്ന വിമാന ഇന്ധന വില വര്‍ധനയാണ് നിലയിലെ നിരക്ക് വര്‍ധനവിന് കാരണം എന്നാണ് വിമാന കമ്പനികള്‍ നല്കുന്ന വിശദീകരണം. നിരക്ക് വര്‍ദ്ധനവുകളിലൂടെ 90 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ഇന്‍ഡിഗോയുടെ വിലയിരുത്തല്‍.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
