തൊടുപുഴ: എരുമേലി ഷിബു ഖാൻ കൊലക്കേസിൽ സിപിഎം പഞ്ചായത്ത് മെമ്പർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ.
ബുധനാഴ്ചയാണ് എരുമേലി കറിക്കാട്ടൂർ സ്വദേശി ഷിബു ഖാനെ വീടിന്റെ സമീപത്തെ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലക്കേറ്റ പരിക്കാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷിബിൻ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരാണ് അറസ്റ്റിലായത്.
ജോജി ജോൺ സിപിഎമ്മിന്റെ മണിമല പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറാണ്. മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
