കൊച്ചി: മെസി വിവാദ കേസിൽ റിപ്പോർട്ടർ കമ്പനിയിൽ നിന്നും പിടിച്ചെടുത്ത രേഖകൾ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫോറൻസിക് പരിശോധനക്ക് അയക്കേണ്ടവയ്ക്ക് അപേക്ഷ നൽകും. എസ്പി വിക്രമൻ്റ നേതൃത്തിൽ രേഖകളുടെ പരിശോധന തുടങ്ങി. മുൻമന്ത്രി അബ്‌ദുറഹ്മാനെയും ജിഎസ്ടി ഉദ്യോഗസ്ഥരെയും വൈകാതെ ചോദ്യം ചെയ്യുമെന്നാണ് വിവരം.
റിപ്പോർട്ടർ ടിവി ഓഫീസിൽ നിന്ന് പിടിച്ചെടുത്ത രേഖകളുടെ വിശദമായ പരിശോധന പൂർത്തിയായ ശേഷമായിരിക്കും ചോദ്യം ചെയ്യൽ നടപടികളിലേക്ക് കടക്കുക.
കളമശേരി പോലീസിന്റെ കേസിൽ തൃക്കാക്കര എ.സി.പി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിൽ റിപ്പോർട്ടർ ടിവി ഓഫീസിൽ നടന്ന 20 മണിക്കൂർ നീണ്ട റെയ്ഡിൽ നിർണ്ണായക തെളിവുകളാണ് ലഭിച്ചത്.
ഡിജിറ്റൽ മെമ്മറി കാർഡുകൾ, കലൂർ സ്റ്റേഡിയവുമായി ബന്ധപ്പെട്ട കരാർ രേഖകൾ എന്നിവയ്ക്ക് പുറമെ 6,300 അമേരിക്കൻ ഡോളറും പോലീസ് പിടിച്ചെടുത്തു. കൂടാതെ മജിസ്‌ട്രേറ്റിന്റെ അനുമതിയോടെ ആന്റോ അഗസ്റ്റിന്റെയും സഹോദരങ്ങളുടെയും ചെമ്പുമുക്കിലെ ഫ്ലാറ്റിലും, ഇവരുമായി സാമ്പത്തിക ബന്ധമുള്ള 'ഗോട്ട് ആഡ്' എന്ന മാർക്കറ്റിംഗ് കമ്പനിയിലും പോലീസ് സംഘം പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
