അഫ്ലാട്ടോക്സിൻ കണ്ടെത്തുന്ന നാനോ സാങ്കേതികവിദ്യക്ക് മലയാളി ഗവേഷകയ്ക്ക് പേറ്റന്റ്

SEPTEMBER 17, 2026, 9:29 PM

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കളിലെ മാരകമായ അഫ്ലാടോക്സിൻ കണ്ടെത്തുന്നതിനുള്ള നൂതന രീതി വികസിപ്പിച്ച അങ്കമാലി മഞ്ഞപ്ര സ്വദേശിനിയും ബിറ്റ്സ് പിലാനി ഗോവ ക്യാമ്പസിലെ പി.എച്ച്.ഡി ഗവേഷകയുമായ ലക്ഷ്മിക്ക് പേറ്റന്റ് ലഭിച്ചു.

'ബയോ ഫങ്ഷണലൈസ്ഡ് നാനോപാർട്ടിക്കിൾസ് ഉപയോഗിച്ച് ഭക്ഷണത്തിലെ അഫ്ലാടോക്സിൻ കണ്ടെത്തുന്നതിനുള്ള രീതി' എന്ന കണ്ടുപിടുത്തത്തിനാണ് പേറ്റന്റ് അനുവദിച്ചത്. പ്രൊഫ. സുനിൽ ഭണ്ഡിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം പൂർത്തിയാക്കിയത്.

നിലക്കടല, ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയിൽ കാണപ്പെടുന്നതും കാൻസറിന് കാരണമാകുന്നതുമായ വിഷവസ്തുവാണ് അഫ്ലാടോക്സിൻ. ഇത് വളരെ കുറഞ്ഞ അളവിൽ പോലും വേഗത്തിലും കൃത്യമായും കണ്ടെത്താൻ കഴിയും.

vachakam
vachakam
vachakam

പരമ്പരാഗത പരിശോധനകൾക്ക് ചെലവേറിയ ലാബ് സൗകര്യങ്ങളും മണിക്കൂറുകളും വേണ്ടിടത്ത്, ഈ സാങ്കേതികവിദ്യ കുറഞ്ഞ ചെലവിൽ മിനിറ്റുകൾക്കുള്ളിൽ ഫലം നൽകും.

മഞ്ഞപ്ര കുന്നത്തു വീട്ടിൽ K K രാജശേഖരൻറെയയും സുമ ടീച്ചറുടെയും മകളാണ് ലക്ഷ്മി


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam